ആപ്പ്ജില്ല

ട്രോളൻമാർക്ക് പണിയായി; 'മറാത്തി'ചാർലി ടീസർ

ഏതായാലും ഈ ട്രെയിലർ കണ്ടിട്ട് ട്രോളൻമാർ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല.

TNN 29 Oct 2017, 3:23 pm
മികച്ച നടനും സംവിധായകനുമടക്കം നിരവധി പുരസ്കാരങ്ങൾ കഴിഞ്ഞവർഷം സംസ്ഥാന ചലച്ചിത്ര അവാ‍ർഡിന് വാരിക്കൂട്ടിയ ചാർലി മൂന്ന് ഭാഷകളിലേക്ക് എത്തുന്നത് വാർത്തയായിരുന്നു. തമിഴ്, ബംഗാളി, മറാത്തി ഭാഷകളിൽ ചിത്രം ഒരുക്കാൻ ധാരണയായതായി സംവിധായകൻ മാ‍ർട്ടിൻ പ്രക്കാട്ട് മുമ്പ് പറഞ്ഞിട്ടുണ്ട്. അതിലാദ്യമായെത്തുന്നത് മറാത്തിയാണ്. ദേവാ ചി മായാ-ദേവാ ഏക് അത്രാങ്കീ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. സംവിധാനം ചെയ്തിരിക്കുന്നത് മുരളി നല്ലപ്പയാണ്. അങ്കുഷ് ചൗധരിയാണ് ദുൽഖർ അവതരിപ്പിച്ച കഥാപാത്രമായിരിക്കുന്നത്. തേജസ്വിനി പണ്ഡിറ്റ് പാർവ്വതി അവതരിപ്പിച്ച ടെസ്സയുമാകുന്നു. ഏതായാലും ഈ ടീസർ കണ്ടിട്ട് ട്രോളൻമാർ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല.
Samayam Malayalam charli marathi film teaser
ട്രോളൻമാർക്ക് പണിയായി; 'മറാത്തി'ചാർലി ടീസർ



charli marathi film teaser

malayalam hit film charli marathi remake film teaser.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്