ആപ്പ്ജില്ല

ചെമ്പനും മംമ്തയും പ്രധാന വേഷങ്ങളിൽ; 'അൺലോക്ക്' ഒരുങ്ങുന്നു

ശ്രീനാഥ് ഭാസി, ഇന്ദ്രൻസ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്

Samayam Malayalam 15 Oct 2020, 7:59 pm
നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അൺലോക്ക്' ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
Samayam Malayalam unlock.


മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് മേക്കേഴ്‌സായ സിദ്ദിഖിന്‍റേയും ഷാഫിയുടെയും സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ചയാളാണ് സോഹൻ സീനുലാൽ. ഡബിള്‍സ്, വന്യം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Also Read: വിഷാദരോഗം, ആത്മഹത്യാ പ്രവണത, പിടിച്ചു നിര്‍ത്തിയത് ഞാനില്ലെങ്കില്‍ അനിയന് ആരെന്ന് ചിന്ത; തുറന്ന് പറഞ്ഞ് സനുഷ

മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ സജീഷ്‌ മഞ്ചേരി നിർമ്മിക്കുന്ന ചിത്രത്തില്‍ ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, മംമ്ത മോഹൻദാസ്, ഷാജി നവോദയ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് തുടങ്ങിയവരാണ്.

Also Read: ജോർജ്ജുകുട്ടിയും റാണിയും വീട്ടിൽ സമൂഹിക അകലത്തിലാണ്!

ആക്ഷൻ ഹീറോ ബിജു, പുതിയ നിയമം, തോപ്പിൽ ജോപ്പൻ, ദി ഗ്രേറ്റ് ഫാദർ‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുത്തൻ പണം, പുള്ളിക്കാരൻ സ്റ്റാറാ, പരോള്‍, അബ്രഹാമിന്‍റെ സന്തതികള്‍, പഞ്ചവര്‍ണ്ണതത്ത, നീയും ഞാനും, തെളിവ്, ഡ്രൈവിങ് ലൈസൻസ്, ഉണ്ട തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളയാളുമാണ് സോഹൻ സീനുലാൽ.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്