ആപ്പ്ജില്ല

ചെമ്പൻ വിനോദ് സ്റ്റൈൽ മന്നൻ രജനികാന്തിൻ്റെ വില്ലനാകുന്നു!

ചിത്രത്തിൽ രജനികാന്ത് പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായിട്ടുമാണ് അഭിനയിക്കുന്നത്. ഡിസിപി മണിരാജ് എന്നാണ് രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.

Samayam Malayalam 8 May 2019, 6:29 pm

ഹൈലൈറ്റ്:

  • ചിത്രത്തിൽ രജനികാന്ത് പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായിട്ടുമാണ് അഭിനയിക്കുന്നത്.
  • ഡിസിപി മണിരാജ് എന്നാണ് രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ചെമ്പൻ വിനോദ് സ്റ്റൈൽ മന്നൻ രജനികാന്തിൻ്റെ വില്ലനാകുന്നു!
ചെമ്പൻ വിനോദ് സ്റ്റൈൽ മന്നൻ രജനികാന്തിൻ്റെ വില്ലനാകുന്നു!
തമിഴകത്തെ സ്റ്റൈൽമന്നൻ രജിനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മലയാളി താരം ചെമ്പൻ വിനോദ് വില്ലനായി എത്തുന്നു. എ ആര്‍ മുരുഗദോസ്സിൻ്റെ സംവിധാനത്തില്‍ രജനികാന്ത് മുഖ്യ വേഷത്തിൽ ഒരു ദര്‍ബാറിലാണ് ചെമ്പൻ വിനോദ് വില്ലൻ വേഷത്തിലെത്തുന്നത്. മുംബൈയിലാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തുന്നത്. വിജയിയെ നായകനാക്കി എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.
പ്രതീക് ബബ്ബാറാണ് ദര്‍ബാറില്‍ മുഖ്യ വില്ലൻ കഥാപാത്രമായി എത്തുന്നത്. പ്രധാന വില്ലൻ്റെ കൂട്ടാളിയായിട്ടാണ് ചെമ്പൻ വിനോദ് എത്തുക എന്നാണ് വിവരം. ചിത്രത്തിൽ രജനികാന്ത് പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായിട്ടുമാണ് അഭിനയിക്കുന്നത്. ഡിസിപി മണിരാജ് എന്നാണ് രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ചിത്രത്തിൻ്റെ ആദ്യ പകുതിയില്‍ സാമൂഹ്യ പ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പോലീസ് ഓഫീസറായും രജനികാന്ത് പ്രത്യക്ഷപ്പെടും.

നയൻതാരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന് ദര്‍ബാര്‍ എന്ന പേര് നൽകിയിരിക്കുന്നത് കോടതി എന്ന അര്‍ത്ഥത്തിലാണെന്നാണ് സൂചന. ചിത്രത്തിൽ മലയാളി താരം നിവേദ രജനികാന്തിൻ്റെ മകളായി അഭിനയിക്കുന്നുണ്ട്. സന്തോഷ് ശിവനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുങ്ങുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്