ആപ്പ്ജില്ല

വില്ലനാകാന്‍ വിക്രം; കരിയറില്‍ ഇതാദ്യം, നായകനായെത്തുക ഈ യുവതാരം

വിക്രമിന് പിന്നാലെ മകന്‍ ധ്രുവ് വിക്രമും സിനിമയിലെത്തിയിരുന്നു.

Samayam Malayalam 27 Jun 2020, 9:44 am
തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് വിക്രം. കഥാപാത്രത്തിനായി ഏതറ്റം വരേയും പോകുന്ന നടനാണ് വിക്രം. കേരളത്തില്‍ വേരുകളുള്ള വിക്രം കരിയറിന്റെ തുടക്കക്കാലത്ത് മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീടാണ് തമിഴിലെ സൂപ്പര്‍താരമായി മാറുന്നത്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ്. കഥാപാത്രത്തെ മനോഹരമാക്കാന്‍ ശരീരത്തില്‍ മാറ്റം വരുത്തുന്നതടക്കം പലതരത്തിലുള്ള സഹനങ്ങളും അദ്ദേഹം സഹിക്കാറുണ്ട്. ഇപ്പോഴിതാ വിക്രമിന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വരികയാണ്.
Samayam Malayalam chiyaan vikram to play villain to another actor for the first time
വില്ലനാകാന്‍ വിക്രം; കരിയറില്‍ ഇതാദ്യം, നായകനായെത്തുക ഈ യുവതാരം


അച്ഛന് പിന്നാലെ മകനും

വിക്രമിന് പിന്നാലെ മകന്‍ ധ്രുവ് വിക്രമും സിനിമയിലെത്തിയിരുന്നു. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മയിലൂടെയായിരുന്നു ധ്രൂവിന്റെ അരങ്ങേറ്റം.

Also Read: 'അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല'; ലിജോയ്ക്ക് മറുപടി

​അച്ഛനും മകനും ഒരുമിക്കുന്നു

അച്ഛനും മകനും ഒരുമിക്കുന്നുവെന്നായിരുന്നു പിന്നീട് വന്ന വാര്‍ത്ത. ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവും വിക്രമും ഒരുമിക്കുകയാണ്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വില്ലനായി വിക്രം

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വിവരവും പുറത്ത് വരികയാണ്. ചിത്രത്തില്‍ വിക്രം വില്ലനായിട്ടാകും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മറ്റൊരാള്‍ നായകനായെത്തുന്ന ചിത്രത്തില്‍ വിക്രം വില്ലനാകുന്നത് ആദ്യമാകും.

Also Read: ഒരു കാലത്ത് തെലുങ്ക് സിനിമാലോകത്തെ സുപ്രീം സ്റ്റാറായിരുന്നു സുരേഷേട്ടൻ; ഖാദർ ഹസ്സന്‍റെ കുറിപ്പ്

പ്രതീക്ഷയോടെ ആരാധകർ

നേരത്തെ വിക്രം ഇരട്ട വേഷത്തിലെത്തിയ ഇരുമുഖനില്‍ ഒരു വേഷം വില്ലന്റേതായിരുന്നു. അതേസമയം ഗ്യാങ് സ്റ്റര്‍ ചിത്രമാണ് കാര്‍ത്തിക് ഒരുക്കുന്നതെന്നും നായകന്റെ പഴയകാലമാണ് ധ്രുവ് ചെയ്യുന്നതെന്നുമായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്