ആപ്പ്ജില്ല

കിടിലൻ ലുക്കിൽ വിക്രമെത്തുന്ന 'ധ്രുവനച്ചത്തിരം'; പുതിയ ടീസര്‍

റിതു വർമയാണ് ചിത്രത്തിലെ നായിക പാർത്ഥിപൻ, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

TNN 20 Jul 2017, 12:11 pm
വിക്രമിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കുന്ന 'ധ്രുവനച്ചത്തിര'ത്തിന്‍റെ പുതിയ ടീസര്‍ പുറത്തു വിട്ടു. ചിയാൻ വിക്രത്തിന്‍റെ പേജിൽ കൂടിയാണ് പുതിയ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിക്രത്തിന്‍റെ സോൾട്ട് ആൻഡ് പെപ്പര്‍ ലുക്കിലെ ഗ്ലാമർ ഗെറ്റപ്പും സ്റ്റൈലുമാണ് ടീസറിന്‍റെ പ്രധാന ആകർഷണഘടകം.
Samayam Malayalam chiyaan vikrams dhruva natchathiram official teaser 3 is out
കിടിലൻ ലുക്കിൽ വിക്രമെത്തുന്ന 'ധ്രുവനച്ചത്തിരം'; പുതിയ ടീസര്‍




ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സിനിമ സ്പൈ ത്രില്ലറാണ്. ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നുമാണ് ഈ ചിത്രത്തിനായി പ്രചോദനമുൾക്കൊണ്ടിരിക്കുന്നത്. സിഐഎ ഏജന്‍റായ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്‍റെ പേര്. റിതു വർമയാണ് ചിത്രത്തിലെ നായിക. പാർത്ഥിപൻ, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിൽ പൃഥ്വിരാജും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതുവരെ പുറത്തിറങ്ങിയ ടീസറുകളിലും പോസ്റ്ററുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. ചിത്രത്തിന്‍റെ ആദ്യഭാഗങ്ങൾ ചിത്രീകരിച്ചത് മലയാളിയായ ജോമോൻ ടി ജോണ്‍ ആയിരുന്നു. പിന്നീട് തിരക്കുകാരണം പിന്മാറി. തുടര്‍ന്നുള്ള രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ ആണ്. ഹാരിസ് ജയരാജ് ആണ് സംഗീതം.

Chiyaan Vikram's Dhruva Natchathiram Official Teaser 3 is out

Chiyaan Vikram's New Movie Dhruva Natchathiram Official Teaser 3 is out

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്