Please enable javascript.Malayalam Film Pappan,സുരേഷ് ഗോപി കേക്ക് മുറിച്ച് സംവിധാകനും നിര്‍മാതാവിനും പങ്കുവച്ചു; പാപ്പന്റെ ലൊക്കേഷനില്‍ ക്രിസ്മസ് ആഘോഷം - christmas celebration at pappan set - Samayam Malayalam

സുരേഷ് ഗോപി കേക്ക് മുറിച്ച് സംവിധാകനും നിര്‍മാതാവിനും പങ്കുവച്ചു; പാപ്പന്റെ ലൊക്കേഷനില്‍ ക്രിസ്മസ് ആഘോഷം

Samayam Malayalam 1 Jan 2022, 5:43 pm
Subscribe

ഷൂട്ടിംഗിന്റെ ഇടവേളയില്‍ ചിത്രത്തിലെ എല്ലാ അംഗങ്ങളും ഇവിടെ ഒത്തുകൂടി. സുരേഷ് ഗോപി കേക്കുമുറിച്ച് സംവിധായകന്‍ ജോഷിക്കും നിര്‍മ്മാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളിക്കും സുജിത്തിന്നും സഹപ്രവര്‍ത്തകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുംനല്‍കിക്കൊണ്ടായിരുന്നു സെറ്റിലെ ആലോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.

ഹൈലൈറ്റ്:

  • പാപ്പന്‍ സിനിമാ ലൊക്കേഷനില്‍ ക്രിസ്മസ് ആഘോഷം
  • ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകന്‍
  • പാല ഗവ. പോളി ടെക്‌നിക് ആയിരുന്നു ഷൂട്ടിങ് ലൊക്കേഷന്‍
pappan
ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ച അവസരത്തിലായിരുന്നു കിസ്തുമസ്സിന്റെ വരവേല്‍പ്പും. കിസ്മസ് ഈവ് ദിനമായ ഡിസംബര്‍ ഇരുപത്തിനാല് വെള്ളിയാഴ്ച്ചയാണ് രണ്ടാം ഷെഡ്യൂളില്‍ ചിത്രത്തിലെ നായകനായ സുരേഷ് ഗോപി ജോയിന്റ് ചെയ്തത്.
പാ ലാ ഗവ. പോളിടെക്ക്‌നിക്കായിരുന്നു ലൊക്കേഷന്‍. ഷൂട്ടിംഗിന്റെ ഇടവേളയില്‍ ചിത്രത്തിലെ എല്ലാ അംഗങ്ങളും ഇവിടെ ഒത്തുകൂടി. സുരേഷ് ഗോപി കേക്കുമുറിച്ച് സംവിധായകന്‍ ജോഷിക്കും നിര്‍മ്മാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളിക്കും സുജിത്തിന്നും സഹപ്രവര്‍ത്തകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നല്‍കിക്കൊണ്ടായിരുന്നു സെറ്റിലെ ആലോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.

നീതാ പിള്ള, വിജയരാഘവന്‍, നന്ദു, എന്നിവരായിരുന്നു സെറ്റിലെ അഭിനേതാക്കള്‍. നിരവധി സസ്‌പെന്‍സ് രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരു ഫാമിലി ത്രില്ലര്‍ മൂവിയായിരിക്കും പാപ്പന്‍. ആര്‍ ജെ ഷാനിന്റെ താണ് തിരക്കഥ. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിളളി.

നിര്‍മ്മാണ നിര്‍വ്വഹണം' മുരുകന്‍ എസ്. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സും ഇഫാര്‍ മീഡിയായും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 'ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയുമാണ് നിര്‍മ്മാതാക്കള്‍. ഡ്രീം ബിഗ്ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര്‍ ഒ - വാഴൂര്‍ ജോസ്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ