ആപ്പ്ജില്ല

സമരം പൊളിയാൻ സാധ്യത: പുതിയ സംഘടന നിലവിൽ വന്നേക്കും

എസ്രാ, ജോമോന്‍റെ സുവിശേഷങ്ങള്‍, ഫുക്രി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയും വെള്ളിയാഴ്‍ച റിലീസ് ചെയ്യാനും പദ്ധതിയിടുന്നുണ്ട്

TNN 11 Jan 2017, 12:22 pm
കൊച്ചി: തീയറ്റർ ഉടമകൾ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടത്തി വന്ന സമരം പൊളിയുന്നതായി സൂചന. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങൾ പുതിയ സംഘടന ഉണ്ടാക്കാനും ചിത്രങ്ങൾ റിലീസ് ചെയ്യാനും തീരുമാനിച്ചതായാണ് സൂചന.
Samayam Malayalam cinema strike may end soon new organization may come into existence soon
സമരം പൊളിയാൻ സാധ്യത: പുതിയ സംഘടന നിലവിൽ വന്നേക്കും


വിജയ് നായകനായെത്തുന്ന തമിഴ് ചിത്രം ഭൈരവയും മലയാള ചിത്രം കാംബോജിയും ഉടൻ റിലീസ് ചെയ്യാൻ പുതിയ സംഘടന ഒരുങ്ങുന്നു. മൾട്ടിപ്ലക്സുകളിൽ ഉൾപ്പടെ നാളെ ഭൈരവ റിലീസ് ചെയ്യും. സിനിമ-സാങ്കേതിക പ്രവർത്തകരുടെ കീഴിലുള്ള തീയറ്ററുകൾ, താരങ്ങൾ,പ്രമുഖ നിർമാതാക്കൾ, റിലീസിങ് തീയറ്ററുകളുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ ഉള്ളവരും ഇല്ലാത്തവരുമായവരും പുതിയ സംഘടനയിൽ ചേരും.അങ്ങനെ സംഭവിച്ചാൽ സമരം പൂർണമായും പൊളിയും.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ഇന്നലെ ചേർന്ന യോഗത്തിൽ ഈ മാസം 12 മുതൽ ഫെഡറേഷന് കീഴിലുള്ള എ ക്ലാസ് തീയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. പുതിയ സംഘടന നിലവിൽ വന്നാൽ ഈ തീരുമാനം മാറും. എസ്രാ, ജോമോന്‍റെ സുവിശേഷങ്ങള്‍, ഫുക്രി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയും വെള്ളിയാഴ്‍ച റിലീസ് ചെയ്യാനും പദ്ധതിയിടുന്നുണ്ട്.

Cinema strike may end soon: new organization may come into existence soon

New organisation is trying to release Fukri, Munthirivallikal thalirkkumbol,jomonte suvisheshangal and Ezra this friday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്