ആപ്പ്ജില്ല

കോമഡി ഉത്സവം അവതാരൻ മിഥുൻ നായകനാകുന്നു

'ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി' എന്ന ചിത്രത്തിലാണ് മിഥുൻ നായക വേഷത്തിൽ

Samayam Malayalam 16 Jun 2018, 1:27 pm
നടനും കോമഡി ഉത്സവം അവതാരകനുമായ മിഥുൻ രമേശ് നായകനാകുന്നു. ''ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി'' എന്ന ചിത്രത്തിലാണ് മിഥുൻ നായക വേഷത്തിൽ എത്തുന്നത്. ഫ്ലവേഴ്സിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ജനകീയനായ അവതാരകനാണ് മിഥുൻ. അടുത്തിടെ മിഥുൻ രമേശിന്റെ ആരാധകർ ചേർന്ന് ഫാൻസ് അസോസിയേഷനും രൂപീകരിച്ചിരുന്നത് വലിയ വാർത്തയായിരുന്നു.
Samayam Malayalam mithun


ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രൊബേഷൻ പീരിയഡിൽ ഇരിട്ടിയിൽ ജോലി നോക്കിയ അൻഷാദ് എന്ന എസ്ഐയുടെ അനുഭവമാണ് സിനിമയായി അവതരിപ്പിക്കുന്നത്. കോമഡി ഉത്സവത്തിന്റെ തന്നെ ഗ്രൂമർമാരിൽ ഒരാളായ സതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സസ്പപെൻസ് ത്രില്ലർ ചിത്രമാണിത്. അനുരൂപ് കൊയിലാണ്ടിയും സർജി വിജയനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ക്യാമറയും ഫോർ മ്യൂസിക് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

ശരത്കുമാറും താഹിർ മട്ടാഞ്ചേരിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. കേരേഡൻസ് ഫിലിംസിന്റെ ബാനറിൽ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ബോബി സിൻഹ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്