ആപ്പ്ജില്ല

കമ്മാര സംഭവത്തിന്‍റെ പ്രദർശനം നിർത്തിവെക്കണമെന്ന് ആവശ്യം

ചിത്രത്തിൽ നാലു വ്യത്യസ്ത വേഷങ്ങളിൽ ദിലീപ് എത്തുന്നുണ്ട്.

Samayam Malayalam 20 Apr 2018, 4:54 pm
ദിലീപ് നായകനായ കമ്മാരസംഭവത്തിനെതിരെ പരാതിയുമായി ഫോർവേർഡ് ബ്ളോക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ചിത്രത്തിന്‍റെ പ്രദർശനം നിർത്തിവെക്കണമെന്ന് ദേവരാജൻ ആവശ്യപ്പെട്ടു. ചരിത്രത്തെ മിമിക്രിവത്‍കരിക്കുന്നത് ശരിയായ സർഗാത്മകതയല്ല. ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസ് കമ്മാരനോട് കേരളത്തിൽ പോയി പാർട്ടിയുണ്ടാക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ചരിത്രത്തിൽ എവിടെയും അങ്ങനെ ഒരു പരാമർശമില്ല.
Samayam Malayalam kammarasambhavam


കമ്മാരൻ ആരംഭിക്കുന്ന പാർട്ടിയുടെതായി കാണിക്കുന്ന കൊടിക്ക് ചുവപ്പ് നിറവും കടുവയുടെ ചിത്രവുമാണുളളത്. അത് ഫോർവേർഡ് ബ്ളോക്കിന്‍റെ കൊടിയാണ്. ഇന്നത്തെ കാലത്ത് ചരിത്രം വളച്ചൊടിക്കുന്നതിന് വലിയ പ്രസക്തിയുണ്ട്. രാമലീലക്ക് ശേഷം ദിലീപ് നായകനായ കമ്മാരസംഭവം സംവിധാനം ചെയ്തത് രതീഷ് അമ്പാട്ടാണ്. മുരളി ഗോപിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.ചിത്രത്തിൽ നാലു വ്യത്യസ്ത വേഷങ്ങളിൽ ദിലീപ് എത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്