ആപ്പ്ജില്ല

ദീപികയുടെ കാവിയില്‍ കുടുങ്ങിയ പഠാനും, ലൗ ജിഹാദ് വിവാദത്തിലായ കേരള സ്‌റ്റോറിയും, ഫ്‌ളാഷിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങളും; 2023 ലെ വിവാദങ്ങള്‍

വിവാദങ്ങള്‍ സിനിമയെ സംബന്ധിച്ച് പുത്തരിയല്ല. സത്യത്തില്‍ വിവാദങ്ങള്‍ കനക്കുമ്പോഴാണ് പ്രമോഷന് ഊര്‍ജ്ജം കൂടുന്നത്. ഈ വര്‍ഷവും അത്തരത്തില്‍ കോളിളക്കം സൃഷ്ടിച്ച ചില സിനിമകളും വിവാദങ്ങളും ഉണ്ടായിരുന്നു. രാഷ്ട്രീയപരമായതു തന്നെയായിരുന്നു മിക്ക വിവാദങ്ങളും.

Authored byഅശ്വിനി പി | Samayam Malayalam 19 Dec 2023, 4:12 pm
Samayam Malayalam Controversial Movies
ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ ലിസ്റ്റും, നായികാ - നായകന്മാരുടെ കരിര്‍ഗ്രാഫും എല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞു. ഇനി പരിശോധിയ്ക്കുന്നത് ഈ വര്‍ഷം വിവാദത്തിലായ സിനിമകള്‍ ഏതൊക്കെയാണെന്നാണ്. മൂന്ന് സിനിമകളാണ് പ്രഥാനമായും ഈ ലിസ്റ്റില്‍ പെടുന്നത്. പഠാന്‍, കേരള സ്റ്റോറി, ഫ്‌ളാഷ് എന്നിങ്ങനെ മൂന്ന് സിനിമകള്‍! എന്തായിരുന്നു ഈ സിനിമകള്‍ ഇറങ്ങുന്നതിന് മുന്‍പേ ഉണ്ടായ ഭൂഗോള പ്രശ്‌നം?

പഠാനില്‍ നിന്നു തന്നെ തുടങ്ങാം. ഷാരൂഖ് ഖാനെയും ദീപിക പദുക്കോണിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പഠാന്‍. പ്രഖ്യാപിച്ച കാലം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമ വിവാദങ്ങളില്‍ വീണതോടെ കത്തിപ്പടരുകയായിരുന്നു. 'ബേഷ്രം രംഗ്' എന്ന ഗാന രംഗത്ത് ദീപിക പദുക്കോണ്‍ ധരിച്ച വേഷമായിരുന്നു പ്രശ്‌നം.

ഗാന രംഗത്ത് കാവി നിറത്തിലുള്ള ബിക്കിനി വേഷത്തിലാണ് ദീപിക പദുക്കോണ്‍ എത്തിയത്. ഇതോടെ സംഘപരിവാര്‍ രംഗത്തെത്തി. ബോയിക്കോട്ട് കാംപെയിന്‍ മുതല്‍ സിനിമയെ ശക്തമായി എതിര്‍ത്തു. സൈസബര്‍ ഇടത്തും വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നു. എന്നാല്‍ അതിനെ എല്ലാ അതിജീവിച്ച് തിയേറ്ററുകളിലെത്തിയ സിനിമ മികച്ച വിജയം നേടി. ബോക്‌സോഫീസ് ഹിറ്റാണ് പഠാന്‍.

കേരള സ്റ്റോറിയാണ് ഈ വര്‍ഷം റിലീസായ മറ്റൊരു വിവാദ സിനിമ. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയുടെ ട്രെയിലര്‍ റിലീസായതുമുതല്‍ വിവാദമായിരുന്നു. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിന് അകത്തും പുറത്തും തീവ്രവാദം നടത്തുന്നു എന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം. ഇത് യഥാര്‍ത്ഥ കഥയാണെന്ന വാദം കൂടുതല്‍ വിവാദങ്ങളെ ക്ഷണിച്ചുവരുത്തി. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നു എന്ന് പറഞ്ഞ് വിഷയം കോടതി വരെ എത്തി.

കേന്ദ്ര സര്‍ക്കാറിനും ബിജെപിയ്ക്കും എതിരെയുള്ള പരമാര്‍ശമുണ്ട് എന്ന് പറഞ്ഞാണ് അയിഷ സുല്‍ത്താന്റെ ഫ്‌ളാഷ് എന്ന സിനിമയ്ക്ക് എതിരെ വിവാദങ്ങള്‍ ഉയര്‍ന്നത്. സിനിമയുടെ നിര്‍മാതാവ് കൂടെയായ ബിജെപ ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ ബീന കാസിം തന്റെ സിനിമ തടഞ്ഞു വയ്ക്കുന്നു എന്നായിരുന്നു അയിഷ സുല്‍ത്താനയുടെ വാദം. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഫ്‌ളാഷ് തിയേറ്ററുകളില്‍ എത്തിയത്‌.
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്