ആപ്പ്ജില്ല

'രണ്ടാമൂഴം' ഇനിയും വൈകും; മധ്യസ്ഥൻ വേണ്ടെന്ന് കോടതി

കേസുമായി മുന്നോട്ട് പോകുമെന്ന് കോടതി

Samayam Malayalam 17 Nov 2018, 5:21 pm
കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും വൈകുമെന്ന് ഉറപ്പായി. തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി ഫയൽ ചെയ്ത കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന നിര്‍മാതാവ് ശ്രീകുമാര്‍ മേനോന്‍റെ ആവശ്യം കോടതി തള്ളി. കേസ് മുന്നോട്ട് പോകുമെന്ന് ശ്രീകുമാര്‍ മേനോനെ കോടതി അറിയിച്ചു. അടുത്ത മാസം ഏഴാം തീയതി കേസ് വീണ്ടും പരിഗണിക്കും.
Samayam Malayalam mt vasudevan nair


നിശ്ചിത സമയത്ത് സിനിമ പൂര്‍ത്തീകരിക്കാതെ വന്നതിനെത്തുടര്‍ന്നാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി വാസുദേവൻ നായ‍ര്‍ കേസ് ഫയൽ ചെയ്യുകയായിരുന്നു. നാല് വര്‍ഷം മുൻപായിരുന്നു ചര്‍ച്ചകള്‍ക്ക് ശേഷം എംടി വാസുദേവൻ നായര്‍ ചിത്രത്തിന്‍റെ തിരക്കഥ കൈമാറിയത്. മൂന്നു വര്‍ഷത്തിനുള്ളിൽ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. എന്നാൽ മൂന്ന് വര്‍ഷത്തിനുശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങാത്തതിനെത്തുടര്‍ന്ന് എംടി കേസ് ഫയൽ ചെയ്യുകയായിരുന്നു.

എന്നാൽ തര്‍ക്കം പരിഹരിക്കാൻ കോടതി മധ്യസ്ഥനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും മധ്യസ്ഥനെ ഏര്‍പ്പെടുത്തരുതെന്ന എംടിയുടെ അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്