ആപ്പ്ജില്ല

ഇവൾക്ക് പാവാട വാങ്ങിക്കൊടുക്കാൻ ഇവിടാരുമില്ലേ? സംയുക്തയുടെ എരിഡ പോസ്റ്ററിനെതിരെ സെെബര്‍ ആങ്ങളമാര്‍

''അയ്യേ ഈ കുട്ടി പാൻ്റ് ഇടാൻ മറന്നു, പാന്റ് കണ്ടു പിടിച്ചു തരുന്നവർക്ക് 1000രൂപ സമ്മാനം''

Samayam Malayalam 3 Dec 2020, 9:49 am
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എരിഡ. സംയുക്ത മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. യവന കഥകളിലെ അതിജീവനത്തിൻ്റെ നായികയാണ് എരിഡ. അതിജീവനത്തിൻ്റെ ഈ സമയത്ത് എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 'എരിഡ' യുടെ ചിത്രീകരണം ബെംഗലുരുവിൽ പുരോഗമിക്കുകയാണ്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. പോസ്റ്റര്‍ വെെറലായതോടെ സദാചാര വാദികളും രംഗത്ത് എത്തിക്കഴിഞ്ഞു.
Samayam Malayalam cyber bullies trolls samyuktha menon after her new still from erida went out
ഇവൾക്ക് പാവാട വാങ്ങിക്കൊടുക്കാൻ ഇവിടാരുമില്ലേ? സംയുക്തയുടെ എരിഡ പോസ്റ്ററിനെതിരെ സെെബര്‍ ആങ്ങളമാര്‍


Also Read: നടി നിഖില വിമലിന്റെ പിതാവ് അന്തരിച്ചു

പാവാട വാങ്ങിക്കൊടുക്കാൻ ഇവിടാരുമില്ലേ?

ഷര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കുകയാണ് പോസ്റ്ററില്‍ സംയുക്ത. ഇതാണ് സെെബര്‍ ആങ്ങളമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളിലൂടെ താരത്തേയും സിനിമയേയും വിമര്‍ശിക്കുന്നത്. 'ഇവൾക്ക് പാവാട വാങ്ങിക്കൊടുക്കാൻ ഇവിടാരുമില്ലേ? പാന്റ് കണ്ടു പിടിച്ചു തരുന്നവർക്ക് 1000രൂപ സമ്മാനം, അയ്യേ ഈ കുട്ടി പാൻ്റ് ഇടാൻ മറന്നു എന്നാ തോന്നുന്നേ, എന്തൊക്കെ ഉണ്ടായിട്ടെന്താ ഒരു ട്രൗസർ വാങ്ങി ഇടാനുള്ള പൈസ കയ്യിൽ ഇല്ലെന്ന് പറഞ്ഞാൽ എന്തൊരു കഷ്ടമാണ്' തുടങ്ങിയ കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത്.

യവന മിത്തോളജി

എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് 'എരിഡ'. നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍.

അരോമ മണിയുടെ മകന്‍

അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് 'എരിഡ'. വെെ വി രാജേഷ് കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു.

ശ്രദ്ധ നേടി എരിഡ

എഡിറ്റര്‍ സുരേഷ് അരസ്, സംഗീതം അഭിജിത്ത് ഷെെലനാഥ്, ലെെന്‍ പ്രൊഡ്യൂസര്‍ ബാബു, കല അജയ് മാങ്ങാട്, മേക്കപ്പ് ഹീര്‍, കോസ്റ്റ്യൂം ഡിസെെനര്‍ ലിജി പ്രേമന്‍, പരസ്യകല ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ് അജി മസ്ക്കറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്