ആപ്പ്ജില്ല

ദംഗല്‍ സിനിമയില്‍ അഭിനയിച്ച നടി സുഹാനി അന്തരിച്ചു, പത്തൊന്‍പത് വ.സ്സുകാരിയുടെ മരണത്തിന് കാരണം?

ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ബാലതാരം സുഹാനി ഭട്‌നാഗര്‍ അന്ചരിച്ചു. പത്തൊന്‍പത് വയസ്സായിരുന്നു. കാലിന് പരിക്ക് പറ്റിയ ചികിത്സയ്ക്ക് കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍

Authored byഅശ്വിനി പി | Samayam Malayalam 17 Feb 2024, 5:27 pm
ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സുഹാനി ഭട്‌നാഗര്‍ അന്തരിച്ചു. പത്തൊന്‍പത് വയസ്സായിരുന്നു. ദംഗല്‍ എന്ന സിനിമയില്‍ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ ബാല്യ കാലം ചെയ്ത് ശ്രദ്ധ നേടിയ നടിയാണ് സുഹാനി. മരണം ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസ് സ്ഥിരീകരിച്ചു.
Samayam Malayalam suhani death2


കാലിന് ചെറിയൊരു അപകടം പറ്റിയതിന്റെ പേരില്‍ ചികിത്സയിലായിരുന്നു. അതിന്റെ ഭാഗമായി കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലമാണ് മരണ കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കാലിന്റെ ചികിത്സയ്ക്ക് മരുന്ന് കഴിച്ചതിന് ശേഷം ശരീരത്തില്‍ ദ്രാവകങ്ങള്‍ അടിഞ്ഞു കൂടുന്ന അവസ്ഥയിലേക്ക് സുഹാനി എത്തുകയായിരുന്നു. എന്നാല്‍ മരുന്നിന്റെ പാര്‍ശ്വഫലം തന്നെയാണ് മരണ കാരണം എന്ന വിവരത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

'ഞങ്ങളുടെ സുഹാനിയുടെ മരണ വാര്‍ത്ത കേട്ട ദുഃഖത്തിലാണ് ഞങ്ങള്‍. അവളുടെ അമ്മ പൂജ ജിയ്ക്കും മറ്റ് കുടുബാംഗങ്ങള്‍ക്കും ഞങ്ങലുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. അത്രയും കഴിവുള്ള ഒരു നടി, മികച്ച ടീം പ്ലെയര്‍.. സുഹാനി ഇല്ലാതെ ദംഗല്‍ എന്ന ചിത്രം അപൂര്‍ണമാണ്. സുഹാനി നീ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ഒരു നക്ഷത്രമായി നിലനില്‍ക്കും. ആത്മാവിന് നിത്യശാന്തി നേരുന്നു' എന്നാണ് ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസ് പങ്കുവച്ച ട്വീറ്റ്

സുഹാനിയുടെ മരണം ഞെട്ടിപ്പിയ്ക്കുന്നതാണ്, ഹൃദയഭേതഗമാണ് എന്ന് ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി കുറിച്ചും. അത്രയധികം സന്തോഷത്തോടെ ജീവിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് സംവിധായകന്റെ ട്വീറ്റ്. മരണവിവരം അറിഞ്ഞ് ബോളിവുഡ് സിനിമാ താരങ്ങള്‍ പലരും പ്രതികരിച്ചു.

ദംഗല്‍ എന്ന ചിത്രത്തിന് ശേഷം സിനിമകളില്‍ സുഹാനി അത്ര സജീവമായിരുന്നില്ല. എന്നാല്‍ ചില പരസ്യ ചിത്രങ്ങളൊക്കെ ചെയ്തിരുന്നു.
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്