ആപ്പ്ജില്ല

സിനിമാ സാഹിത്യലോകത്തെ നഷ്ടങ്ങൾ നീളുന്നു......

2016ലെ നഷ്ടങ്ങളുടെ പട്ടിക ഫെബ്രുവരിയും കടന്ന് മാർച്ചിലേക്കും നീളുന്നു. ഈ വർഷത്തെ കണക്കുപുസ്തകത്തില്‍ നഷ്ടങ്ങള്‍ തിങ്ങിനിറഞ്ഞപ്പോള്‍ സിനിമാ സാഹിത്യലോകങ്ങളാണ് വീർപ്പുമുട്ടിയത്.

TNN 6 Mar 2016, 8:16 pm
2016ലെ നഷ്ടങ്ങളുടെ പട്ടിക ഫെബ്രുവരിയും കടന്ന് മാർച്ചിലേക്കും നീളുന്നു. ഈ വർഷത്തെ കണക്കുപുസ്തകത്തില്‍ നഷ്ടങ്ങള്‍ തിങ്ങിനിറഞ്ഞപ്പോള്‍ സിനിമാ സാഹിത്യലോകങ്ങളാണ് വീർപ്പുമുട്ടിയത്. തുടർച്ചയായി ഒമ്പതോളം മരണങ്ങളാണ് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സിനിമാ സാഹിത്യലോകത്ത് ഉണ്ടായത്.
Samayam Malayalam death in 2016
സിനിമാ സാഹിത്യലോകത്തെ നഷ്ടങ്ങൾ നീളുന്നു......




ഒഎൻവിയുടേയും കല്‍പ്പനയുടെയും രാജേഷ് പിള്ളയുടേയും വിയോഗം സിനിമാ ലോകത്ത് മാത്രമല്ല, അവരെ വാനോളം സ്‌നേഹിച്ച ഓരോ മലയാളിയിലും വലിയ നിരാശയാണ് സമ്മാനിച്ചത്. ഇപ്പോൾ ഹാസ്യസാമ്രാട്ട് കലാഭവൻ മണിയും യാത്രയായിരിക്കുന്നു. കൂടാതെ ജികെ പിള്ള സാറും ഷാന്‍ ജോണ്‍സണും രാജാമണി സാറും ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനും അക്ബർ കക്കട്ടിലും ഓര്‍മ്മയായതും ഈ വർഷം തന്നെയായിരുന്നു.

ജനവരി 25നായിരുന്നു കൽപനയുടെ മരണം. 30നായിരുന്നു ജികെ പിള്ളയുടെ മരണം. ഫെബ്രുവരി 5ന് ഷാൻ ജോൺസണും ഫെബ്രുവരി 14ന് ആനന്ദകുട്ടനും ഫെബ്രുവരി 14ന് രാജാമണിയും 15ന് ഒഎൻവി കുറുപ്പും 17ന് അക്ബർ കക്കട്ടിലും 26ന് രാജേഷ് പിള്ളയും മരണമടഞ്ഞു. ഇപ്പോൾ മാർച്ച് ആറിന് കലാഭവൻ മണിയും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്