ആപ്പ്ജില്ല

സോഷ്യൽ മീഡിയയിൽ തരംഗമായി 'ഇൻസ്റ്റാഗ്രാമം'; കൈയ്യടി നേടി വെബ്സീരീസ് ട്രെയിലർ

വൻ താരനിരയാണ് ഈ വെബ് സീരീസിൽ അണിനിരക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ഷാനി ഷക്കി വെബ്സീരീസിനെ സംബന്ധിച്ചുള്ള വിവരം മുൻപ് സമയം മലയാളത്തിനോട് സംസാരിച്ചിക്കവേ വെളിപ്പെടുത്തിയിരുന്നു

Samayam Malayalam 18 Jul 2020, 12:21 pm
സിനിമാപ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇൻസ്റ്റാഗ്രാമം റിലീസിനൊരുങ്ങുകയാണ്. ദീപക് പറമ്പോൽ, അർജുൻ അശോകൻ, ബാലു വർഗീസ്, കുളപ്പുള്ളി ലീല തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമം എന്ന പുതിയ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മുൻനിരതാരങ്ങളെല്ലാം തന്നെ ടീസർ പങ്കുവെച്ചിരുന്നു. അതോടെ ആരാധകരും ഏറ്റെടുത്തു. സംവിധായകൻ ആഷിക് അബുവാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തത്. സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാമം ടീസർ.


Also Read: നിക്കിയും ആദിയും പ്രണയത്തിൽ? ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് പിന്നിൽ

ദീപക് പറമ്പോൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, സാബുമോൻ, അലൻസിയർ, ദിനേശ് പ്രഭാകർ, രാജേഷ് ശർമ്മ, അംബിക റാവു, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സീരീസിൽ രമേശ് പിഷാരടിയും എത്തുന്നെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇവരോടൊപ്പം സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്ൻ ഡേവിസ്, അതിഥി രവി, ശ്രിൻഡ, സാനിയ ഇയ്യപ്പൻ എന്നിവരും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.

Also Read: പ്രതിസന്ധികൾക്കൊടുവിൽ സന്തോഷവാനായി വിഷ്ണു വിശാൽ: പിറന്നാളിന് സ്പെഷ്യൽ സർപ്രൈസ് നൽകി ജ്വാല ഗുട്ട!

ടീസർ കണ്ടാൽ ഇൻസ്റ്റാഗ്രാമത്തിന് സിനിമയുടേതായ എല്ലാ രൂപഭാവങ്ങളുമുണ്ടെങ്കിലും ഒരു വെബ് സീരീസായാണ് ഇത് എത്തുന്നത് എന്നാണ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. മൃദുൽ നായരാണ് ഇൻസ്റ്റാഗ്രാമം സംവിധാനം ചെയ്തിരിക്കുന്നത്. ജെ രാമകൃഷ്ണ കൂലൂരും സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്