ആപ്പ്ജില്ല

ദീപികയുടെ ശരീരം മറച്ച്‌ 'പത്മാവതി'ലെ പുതിയ നൃത്തരംഗം

ദീപികയുടെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ ഗാനത്തിന്റെ വീഡിയോ

TNN 20 Jan 2018, 11:02 pm
ഏറെ വിവാദങ്ങളുണ്ടാക്കിയ ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത്. തുടര്‍ച്ചയായ വിവാദങ്ങളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച്‌ സിനിമയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം ഈ മാസം 25ന് പ്രദര്‍ശനത്തിനെത്തുന്നത്. സെന്‍സറിംഗിന് ശേഷം നിരവധി മാറ്റങ്ങളാണ് ചിത്രത്തിലുണ്ടായിരിക്കുന്നത്. ചിത്രത്തില്‍ ദീപികയുടെ നൃത്തമടങ്ങിയ ഗൂമര്‍ എന്ന ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയുള്ള വീഡിയോ പുറത്തിറങ്ങി.
Samayam Malayalam deepika padukones midriff got a vfx makeover
ദീപികയുടെ ശരീരം മറച്ച്‌ 'പത്മാവതി'ലെ പുതിയ നൃത്തരംഗം


ഗാനത്തിന്റെ ആദ്യം പുറത്തിറങ്ങിയ വീഡിയോയില്‍ നിന്ന് വ്യത്യസ്ഥമായി ദീപികയുടെ വസ്ത്രങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ദീപികയുടെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ ഗാനത്തിന്റെ വീഡിയോ. ഈ മാസം 25 നാണ് പത്മാവത് സിനിമയുടെ റിലീസ്. ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

So Deepika’s midriff has been digitally covered in the new version of #ghoomar!!! Welcome to Saudi Arabia !! #Padmavat #Padmavati #KarniSena #Fringe — Amar Butala (@amarbutala) January 19, 2018

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്