ആപ്പ്ജില്ല

ദേവനും ശോഭയും ഒന്നിക്കുന്ന 'ഇവൾ ഗോപിക' ജനുവരി 29 ന് തീയേറ്ററുകളിൽ

പഴയതലമുറയിലേയും പുതിയ തലമുറയിലേയും ഒരു കൂട്ടം അഭിനേതാക്കൾ ഒന്നിക്കുന്ന സിനിമയാണിത്

Samayam Malayalam 20 Jan 2021, 4:18 pm
ദേവദാസ് ഫിലിംസിൻ്റ ബാനറിൽ കല്ലയം സുരേഷ് നിർമിക്കുന്ന 'ഇവൾ ഗോപിക' ജനുവരി 29ന് തീയേറ്ററുകളിൽ. കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അമ്പലപ്പുഴ രാധാകൃഷ്ണനാണ്. തിരക്കഥ, സംഭാഷണം ടി.എം.സിദ്ദിഖ്. മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ച സിനിമയിൽ ഉണ്ണി രാജേഷ്, ദേവൻ, ബെന്നി ജോൺ, കാശിനാഥ്, ഹസ്സൻ, നിമിഷനായർ, ശോഭാ മോഹൻ, രേഖ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
Samayam Malayalam ival gopika.


Also Read: 'സുരേഷേട്ടനും രാധികേച്ചിയും വളരെ സ്വീറ്റ് ഹാർട്ടാണ്'; ഏറെ പ്രിയപ്പെട്ടവരെ പറ്റി വാചാലരായി അരുൺ ഗോപനും നിമ്മിയും!

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയകഥയിൽ മലയാള ചലച്ചിത്ര രംഗത്തെ രണ്ട് തലമുറകള്‍ ഒന്നിക്കുകയാണെന്ന പ്രത്യേകത കൂടിയുണ്ട്. നടൻ ദേവനും ശോഭാ മോഹനും പഴയതലമുറയിലെ ചലച്ചിത്ര പ്രവർത്തകരാണ്. ഉണ്ണി രാജേഷും നിമിഷ നായരും ബെന്നി ജോണും കാശിനാഥും പുതിയ തലമുറയിലെ ചലച്ചിത്ര പ്രവർത്തകരുമാണ്.

Also Read: ഒടുവിൽ ആര്യൻ ജോണും റെബേക്കയും വീണ്ടും കണ്ടുമുട്ടി!

ഷംസു നിലമ്പൂർ ഛായാഗ്രാഹണവും ലിൻസൺ റാഫേൽ എഡിറ്റിങ്ങും അഭിലാഷ് മുതുകാട് കലാസംവിധാനവും പുനലൂർ രവി ചമയവും നാഗരാജൻ വസ്ത്രാലങ്കാരവും രേവതി നൃത്തസംവിധാനവും ഷിബു മാറോളി നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു. എം.ഡി.മനോജ്, ശ്രീദേവി എന്നിവരുടെ വരികൾക്ക് ജോയ് മാധവ് സംഗീതം പകർന്നു. വിതരണം ദേവദാസ് ഫിലിംസ്. വാർത്താ പ്രചാരണം ഏബ്രഹാം ലിങ്കൺ.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്