ആപ്പ്ജില്ല

'ഫോറൻസിക്കി'ലെ യഥാർത്ഥ സൈക്കോയെ തുറന്ന് കാട്ടി ടൊവിനോയുടെ സഹതാരം, വീഡിയോ കണ്ടില്ലേ?

അനസ് ഖാനൊപ്പം അഖില്‍ പോളും ചേർന്ന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയനായിക മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ചിത്രത്തിൻ്റെ രസകരമായ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ

Samayam Malayalam 4 Mar 2020, 2:30 pm
2020ൽ നടൻ ടോവിനോ തോമസിന്‍റേതായി പുറത്തിറങ്ങിയ ആദ്യചിത്രം എന്ന നിലയിൽ തന്നെ ഫോറന്‍സിക് ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചിത്രം തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയാണ് ഇതെന്നാണ് കണ്ടവ‍രെല്ലാം തന്നെ അഭിപ്രായപ്പെടുന്നത്. മലയാള സിനിമയിൽ ആദ്യമായി ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥന്‍റെ കഥാപാത്രം നായക വേഷത്തിൽ എത്തുന്ന ചിത്രമെന്ന നിലയിൽ ഫോറൻസിക് ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിൻ്റെ ലൊക്കേഷനിലെ ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സഹതാരമായ ധനേഷ് ആനന്ദ്.
Samayam Malayalam ഫോറൻസിക്കിലെ യഥാർത്ഥ സൈക്കോയെ തുറന്ന് കാട്ടി ടൊവിനോയുടെ സഹതാരം, വീഡിയോ കണ്ടില്ലേ?


Also Read: ‘ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി’; ആനന്ദിന്റെ അമ്മ പറയുന്നു

ഫോറൻസിക്ക് സെറ്റിലെ യഥാർത്ഥ സൈക്കോ ടൊവിനോ ചേട്ടൻ എന്ന തലക്കെട്ടോടെയാണ് ധനേഷ് വീഡിയോ ആരാധകരും സുഹൃത്തുക്കളുമായി പങ്കുവെച്ചിട്ടുള്ളത്. തലക്ക് മാരക പരിക്കുകൾ ഏറ്റ സ്റ്റിൽ ഫോട്ടോഗ്രാഫർ നവിൻ മുരളി ആശുപത്രിയിലാണെന്നും ഘനേഷ് കുറിച്ചിരിക്കുന്നു. ഫോറൻസിക് ലാബിൽ കഥാപാത്രത്തിൻ്റെ കോസ്റ്റ്യൂമിൽ നിൽക്കുന്ന ടൊവിനോ പൊടുന്നനെ അവിടിരുന്ന തെര്‍മോക്കോൾ പീസെടുത്ത് സമീപത്ത് നിന്നിരുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ നവിൻ മുരളിയുടെ തലയ്ക്ക് അടിക്കുന്നതും നിവിൻ തറയിൽ വീഴുന്നതുമാണ് വീഡിയോയിലുള്ളത്.

Also Read: ഇത് ചിരിയുടെ പൊളി സാനം! 'Tസുനാമി' മേക്കിങ് വീഡിയോ പുറത്തിറങ്ങി


ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ചിത്രം പറയുന്നത്. സെവന്‍ത് ഡേ’ എന്ന സിനിമയുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍, അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍,ഗിജു ജോണ്‍, റെബാ മോണിക്ക ജോണ്‍, നീന കുറുപ്പ്, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം നിർ‍വ്വഹിച്ചിരിക്കുന്നത് അഖിൽ ജോർജ്ജാണ്. ജുവിസ് പ്രൊഡ്കഷന്‍സിന്‍റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ ചേ‍ർന്നാണ് നിർ‍മ്മാണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്