ആപ്പ്ജില്ല

കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ധനുഷ്

പിസ, ജിഗർത്തണ്ട തുടങ്ങിയ ചിത്രങ്ങളൊരുക്കി തമിഴിൽ ശ്രദ്ധേയനായ കാർത്തിക് സുബ്ബരാജിന്‍റെ പുതിയ ചിത്രത്തിൽ ധനുഷ് നായകനാകുന്നു.

TNN 24 Apr 2016, 3:04 pm
പിസ, ജിഗർത്തണ്ട തുടങ്ങിയ ചിത്രങ്ങളൊരുക്കി തമിഴിൽ ശ്രദ്ധേയനായ കാർത്തിക് സുബ്ബരാജിന്‍റെ പുതിയ ചിത്രത്തിൽ ധനുഷ് നായകനാകുന്നു. ട്വിറ്ററിലൂടെയാണ് ധനുഷ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെപ്തംബറിൽ ആരംഭിക്കും. വിജയ് സേതുപതിയെ നായകനാക്കി അണിയിച്ചൊരുക്കിയ ഇരൈവി എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബരാജ് ചെയ്യുന്ന ചിത്രമാണിത്.
Samayam Malayalam dhanush and karthik subbaraj to team up
കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ധനുഷ്


പ്രഭു സോളമന്‍റെ തൊടരി, ദുരൈ സെന്തിൽ കുമാറിന്‍റെ കൊടി, ഗൗതം മേനോന്‍റെ എന്നൈ നോക്കി പായും തൊട്ടാ, ദ ഫക്കീർ എന്നീ നാല് ചിത്രങ്ങളാണ് ധനുഷിന്‍റേതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രങ്ങളുടെ ജോലികൾ പൂ‍ർത്തിയാക്കിയ ശേഷമാവും കാർത്തിക് സുബ്ബരാജ് ചിത്രം. Glad to announce that I'm doing my new film with the very talented Karthick subburaj. Shoot in September. God bless pic.twitter.com/ZgiM0WTWBr — Dhanush (@dhanushkraja) 23 April 2016

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്