ആപ്പ്ജില്ല

അജുവും ധ്യാനും ഒന്നിക്കുന്ന 'പ്രകാശൻ പറക്കട്ടെ' തുടങ്ങി

ഒരു കുട്ടിയുടെ സ്വപ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം

Samayam Malayalam 18 Jan 2021, 5:08 pm
ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന " പ്രകാശൻ പറക്കട്ടെ " എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്, തിരുവമ്പാടിയില്‍ ആരംഭിച്ചു. ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയുടെ കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു.
Samayam Malayalam film.


Also Read: സിമ്പിളായിരിക്കണം പക്ഷേ പവർഫുൾ ആകണമെന്നാണ് ജിയോ ബേബി പറഞ്ഞത്!

മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം ഗുരുപ്രസാദ്, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, സൗണ്ട് സിങ്ക് സിനിമ, കല ഷാജി മുകുന്ദ്, ചമയം വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം സുജിത് സി എസ്, സ്റ്റിൽസ് ഷിജിൻ രാജ് പി, പരസ്യകല മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ ദിൽ ബാബു, നിർമ്മാണ നിർവ്വഹണം സജീവ് ചന്തിരൂർ, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്