മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന സിനിമ 'ദി അയൺ ലേഡി' എന്ന പേരിൽ ഒരുങ്ങുന്നുണ്ട്. അതിനിടയിൽ അവരുടെ ജീവിതം പറയാൻ മറ്റൊരു സിനിമ കൂടി വരുന്നു.എ എല്‍ വിജയ് ആണ് 'തലൈവി' എന്ന പേരിൽ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി അയണ്‍ ലേഡി'. ആ ചിത്രത്തിൽ നിത്യ മേനനാണ് ജയലളിതയായി അഭിനയിക്കുന്നത്. 'തായ്: പുരട്ചി തലൈവി' എന്ന പേരിൽ മറ്റൊരു ചിത്രവും ജയലളിതയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
2016 ഡിസംബർ 5ന് രാത്രി 11.30-ഓടെയായിരുന്നു ജയലളിതയുടെ മരണം. അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന അവര്‍ക്ക് 68 വയസ്സായിരുന്നു. സെപ്റ്റംബർ 22നാണ് അവരെ അസുഖം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഡിസംബർ 6 ന് മറീന ബീച്ചിൽ എം.ജി.ആർ സ്മാരകത്തോട് ചേർന്ന് പൂർണ്ണ സംസ്ഥാനബഹുമതികളോടെയായിരുന്നു അവരുടെ മൃതദേഹം സംസ്കരിച്ചത്.