ആപ്പ്ജില്ല

അന്‍വര്‍ റഷീദ് തമിഴിലേക്ക്; നായകന്‍ കെെതി താരം അര്‍ജുന്‍ ദാസ്, തിരക്കഥ മിഥുന്‍ മാനുവല്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയടക്കം മൂന്ന് സിനിമകള്‍ പ്രഖ്യാപിച്ച് അന്‍വര്‍ റഷീദ്

Samayam Malayalam 23 Aug 2020, 3:30 pm
ട്രാന്‍സിന് ശേഷം പുതിയ സിനിമയുമായി അന്‍വര്‍ റഷീദ്. ഇത്തവണ തമിഴിലാണ് അന്‍വര്‍ റഷീദ് സിനിമയൊരുക്കുന്നത്. ഈ സിനിമയ്ക്ക് പുറമെ മറ്റ് രണ്ട് സിനിമകള്‍ നിര്‍മ്മിക്കുന്നുമുണ്ട് അന്‍വര്‍ റഷീദ്. സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് അന്‍വര്‍ റഷീദിന്റെ പ്രതികരണം. ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് തന്റെ ഭാവി പ്രൊജക്ടുകളെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതോടെ തമിഴിലേക്കുള്ള അന്‍വര്‍ റഷീദിന്റെ അരങ്ങേറ്റത്തിനും കളമൊരുങ്ങുകയാണ്.
Samayam Malayalam director anwar rasheed to enter tamil cinema with arjun das starrer written by midhum manuel thomas
അന്‍വര്‍ റഷീദ് തമിഴിലേക്ക്; നായകന്‍ കെെതി താരം അര്‍ജുന്‍ ദാസ്, തിരക്കഥ മിഥുന്‍ മാനുവല്‍


Also Read: ഒന്നായതിന്‍റെ 5 വര്‍ഷങ്ങള്‍; മക്കളോടൊപ്പം കേക്ക് മുറിച്ച് അൽഫോൺസും അലീനയും

അര്‍ജുന്‍ ദാസ് നായകൻ

മൂന്ന് സിനിമകളാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യും. ഇത് തമിഴ് ചിത്രമായിരിക്കും. കെെതിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അര്‍ജുന്‍ ദാസ് ആയിരിക്കും ചിത്രത്തില്‍ നായകനാവുക. മറ്റൊരു ആവേശ വാര്‍ത്ത ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആയിരിക്കും.

വീണ്ടും അൽഫോൺസിനൊപ്പം

നിര്‍മ്മിക്കുന്ന സിനിമകളില്‍ ഒന്ന് സംവിധാനം ചെയ്യുന്നത് അല്‍ഫോണ്‍സ് പുത്രനായിരിക്കും. എന്നാലിത് നേരത്തെ അല്‍ഫോണ്‍സ് തമിഴില്‍ ചെയ്യാനിരുന്ന മ്യൂസിക്കല്‍ ചിത്രമായിരിക്കില്ല. പുതിയൊരു മലയാള ചിത്രമായിരിക്കുമെന്ന് അന്‍വര്‍ അറിയിച്ചു. ചിത്രത്തില്‍ ആരെല്ലാം ഉണ്ടാകും എന്ന് തീരുമാനിക്കുന്നതേയുള്ളൂവെന്നും അന്‍വര്‍ അറിയിച്ചു.

Also Read: ഒന്നായതിന്‍റെ 5 വര്‍ഷങ്ങള്‍; മക്കളോടൊപ്പം കേക്ക് മുറിച്ച് അൽഫോൺസും അലീനയും

ഒതളങ്ങാ തുരുത്ത് സിനിമയാക്കുന്നു

മൂന്നാമത്തെ ചിത്രം ഒതളങ്ങാ തുരുത്തിന്റെ സിനിമ ആവിഷ്കാരമാണ്. വളരെ വലിയ വിജയമായി മാറിയ വെബ് സീരീസാണ് ഒതളങ്ങാ തുരുത്ത്. വെബ് സീരിസിലെ താരങ്ങളും സന്ദര്‍ഭങ്ങളും തന്നെയായിരിക്കും സിനിമയിലുമുണ്ടാവുക. എന്നാല്‍ ചെറിയ ചില മാറ്റങ്ങളുമുണ്ടാകും. സീരിസ് ഒരുക്കിയ അംബൂജി തന്നെയാകും സിനിമയും സംവിധാനം ചെയ്യുക.

അവർ പ്രതിഫലം വാങ്ങിയില്ല!

അതേസമയം ട്രാന്‍സിനെ കുറിച്ചും അന്‍വര്‍ മനസ് തുറന്നു. അമല്‍ നീരദും ഫഹദ് ഫാസിലും പ്രതിഫലം വാങ്ങാതെയാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് അന്‍വര്‍ പറയുന്നു. മൂന്ന് വര്‍ഷം കൊണ്ടായിരുന്നു ട്രാന്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.ചിത്രത്തിന്റെ മേക്കിങ്ങും ഫഹദിന്റെ പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു.

Also Read: അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങളിൽ മധുരം കുഴച്ച് ഉരുട്ടി കൊടുക്കേണ്ട കാര്യമെന്താണ്? രേവതി സമ്പത്ത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്