ആപ്പ്ജില്ല

മിന്നല്‍ മുരളി കാണാന്‍ കാത്തുനില്‍ക്കാതെ അദ്ദേഹം പോയി! സങ്കടം പറഞ്ഞ് ബേസില്‍ ജോസഫ്! അച്ചന്‍ കുഞ്ഞിന് ആദരാഞ്ജലി

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തയായി മാറിയ സിനിമയാണ് മിന്നല്‍ മുരളി. ഈ സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായെത്തി എല്ലാവര്‍ക്കും ഒരേ പോലെ പ്രിയങ്കരനായി മാറിയ അച്ചന്‍ കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകനായ ബേസില്‍ ജോസഫ്.

Samayam Malayalam 9 Jun 2021, 8:44 am
മിന്നല്‍ മുരളിയെന്ന സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ടൊവിനോ തോമസിന്റെ ആരാധകര്‍. ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ച അച്ചന്‍ കുഞ്ഞിന്റെ ആക്‌സ്മിക വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയുള്ള ബേസില്‍ ജോസഫിന്റെ കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.
Samayam Malayalam director basil joseph s touching words about minnal murali junior artist latest writeup goes viral
മിന്നല്‍ മുരളി കാണാന്‍ കാത്തുനില്‍ക്കാതെ അദ്ദേഹം പോയി! സങ്കടം പറഞ്ഞ് ബേസില്‍ ജോസഫ്! അച്ചന്‍ കുഞ്ഞിന് ആദരാഞ്ജലി


മിന്നും താരം

മിന്നൽ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛൻ കുഞ്ഞേട്ടൻ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയിൽ ജൂനിയർ ആർട്ടിസ്‌റ് ആയി വരികയും പിന്നീട് അസാധ്യമായ നർമ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായെന്ന് ബേസിൽ ജോസഫിന്റെ കുറിപ്പിൽ പറയുന്നു.

പോസിറ്റിവിറ്റി

എന്ത് ടെൻഷൻ ഉള്ള ഷൂട്ടിനിടയിലും അച്ഛൻ കുഞ്ഞേട്ടൻ ആ വഴി പോയാൽ ബഹു കോമഡി ആണ് . അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനിൽ അദ്ദേഹം പടർത്തിയിരുന്നത് . അത് കൊണ്ടു തന്നെ മാസങ്ങൾ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരൻ ആയി മാറിയിരുന്നു അദ്ദേഹം . പട്ടിണിയും ദാരിദ്ര്യവും ,ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ , ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ മാത്രം ശ്രെമിച്ചിരുന്നു അച്ഛൻ കുഞ്ഞേട്ടൻ.

സങ്കടത്തോടെ

ഒടുവിൽ താൻ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാൻ കഴിയാതെ യാത്രയായതിൽ ഒരുപാട് വിഷമമുണ്ട് . എങ്കിലും അവസാന നാളുകളിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും , ആ സിനിമയോടൊപ്പം പല നാടുകൾ സഞ്ചരിക്കുകയും , പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതിൽ ആശ്വസിക്കുന്നു . ആദരാഞ്ജലികൾ എന്നുമായിരുന്നു കുറിപ്പ്.

പ്രണാമം

ചില ആളുകൾ അങ്ങനെയാണ് നമ്മുടെയെല്ലാം ഇഷ്ടവും സ്നേഹവും ഒക്കെ സമ്പാദിച്ചു പെട്ടെന്നൊരു ദിവസം ദൂരേക്ക് യാത്രയാവും ഇതു പോലെ മർമ്മമറിഞ്ഞു നർമ്മം പറയുന്ന മണ്ണിന്റെ മണമുള്ള മനുഷ്യരുടെ എണ്ണം കുറഞ്ഞു വരികയാണ്. മനുഷ്യരുടെ ദുഃഖം സന്തോഷം കഷ്ടപ്പാട് എന്നിവ അറിഞ്ഞു താഴെ തട്ടിലേക്കു ഇറങ്ങി ചെല്ലുന്നവർക്കേ നല്ല നടനാകാൻ കഴിയാത്തൊള്ളൂ അതിലൊരുദാഹരണമാണ് മണിച്ചേട്ടൻ. ഒരു വീട്ടിലെ അംഗം മരിച്ചുപോയ അവസ്ഥയായിരുന്നു മണിച്ചേട്ടൻ പോയപ്പോൾ രംഗബോധം ഇല്ലാത്ത കോമാളിയാണ് മരണം പ്രണാമം ആ കലാകാരൻ എന്നായിരുന്നു ഒരാൾ കുറിച്ചത്. അച്ചൻ കുഞ്ഞുമാർ ഒരു പാട്പേർ നമുക്കിടയിലുണ്ട്. അവരെ തിരിച്ചറിയാൻ താങ്കളെ പോലെയുള്ള ചുരുക്കം ചിലർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെിന് അവസരം നൽകിയ ആ വലിയ മനസ്സിന് സ്നേഹമെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്