ജോജു ജോര്‍ജ്ജിനെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കിയ ജോസഫിനെ പ്രകീര്‍ത്തിച്ച് സംവിധായകൻ മിഥുൻ മാനുവേൽ തോമസ്. 'ശിക്കാർ' ,'വർഗം' തുടങ്ങി പോലീസ് ചിത്രങ്ങൾക്ക് ശേഷം എം പത്മകുമാര്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രവും പോലീസ് കഥയാണ് പറയുന്നത്. തൻ്റെ ഫേസ്ബുക്കിലൂടെയാണ് മിഥുൻ മാനുവേൽ ജോസഫിനെ പ്രകീര്‍ത്തിച്ച രംഗത്തെത്തിയത്.
അധികം നീട്ടി എഴുതുന്നില്ല ..! ജോസഫ്.. ഒരു ധൈര്യത്തിൻ്റെ പേരാണ് .. നിലവാരമുള്ള പരീക്ഷണത്തിൻ്റെ, അവതരണത്തിൻ്റെ പേരാണ്..കയ്യടിച്ചു പാസ്സാക്കി വിടേണ്ട സിനിമ. മിഥുൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘മാന്‍ വിത് സ്കാര്‍’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകരെ ആകാംക്ഷാ ഭരിതരാക്കുന്ന മേക്കോവറിലാണ് ജോജു ജോര്‍ജ്ജ് ജോസഫ് എന്ന ചിത്രത്തിൽ എത്തിയിരിക്കുന്നത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായായാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. ദിലീഷ് പോത്തന്, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിൻ്റെ റിവ്യൂ വായിക്കാം
ഷാഹി കബീറാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനീഷ് മാധവാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നവാഗതമായ രഞ്ജിന് രാജ് സംഗീതം ഒരുക്കിയിരിക്കുന്നു. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത് പ്രസൂനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.