ആപ്പ്ജില്ല

'ധമാക്ക'യുടെ ഷൂട്ട് പട്ടായയിൽ പൂർത്തിയാക്കി; നവംബർ‍ 15ന് റിലീസെന്ന് ഒമർ ലുലു

ഒമർ ലുലു ഒരുക്കുന്ന പുതിയ ചിത്രമായ ധമാക്കയുടെ ലാസ്റ്റ് ഷെഡ്യൂൾ പട്ടായയിൽ പൂർത്തിയാക്കിയിരിക്കുകയാണ്

Samayam Malayalam 29 Sept 2019, 6:11 pm
'ഹാപ്പി വെഡ്ഡിങ്ങി'നും 'ചങ്ക്സി'നും 'ഒരു അഡാറ് ലവി'നും ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പട്ടായയിൽ പൂർത്തിയാക്കി. ചിത്രം നവംബര്‍ 15-ഓടെ തിയറ്ററുകളിലെത്തുമെന്ന് സംവിധായകൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
Samayam Malayalam omar1


Also Read: 'ധമാക്ക'യുടെ സെറ്റിൽ നിക്കിയെ പൊക്കിയെടുത്തു; കിളി പോയി നായകൻ

ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ ചിത്രങ്ങളും ഒമർ പങ്കുവെച്ചിട്ടുണ്ട്. മുമ്പും സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഓരോ ദിനവും സംവിധായകനും സിനിമയിലെ താരങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

Also Read: ‘സോറി ശക്തിമാന്‍’; സംവിധായകന്‍ ഒമര്‍ ലുലു ശക്തിമാനോട് ക്ഷമ ചോദിച്ചു

ചിത്രത്തിൽ ധര്‍മ്മജന്‍റെ കിടിലൻ മേക്കോവറും ശക്തിമാനാകുന്ന മുകേഷിന്‍റെ ഗെറ്റപ്പും ചിത്രത്തിലെ നടൻ അരുൺ നടിയായ നിക്കി ഗല്‍റാണിയെ എടുത്തുപൊക്കുന്നതുമെല്ലാം മുമ്പ് വൈറലായിട്ടുണ്ട്. എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് 44 ദിവസം നീണ്ടുനിന്ന ഷൂട്ടിംഗായിരുന്നു ഉണ്ടായിരുന്നത്.

Also Read: സൂരജിനെ പൊക്കി നിക്കി; ഫൺ മൂഡിൽ 'ധമാക്ക' ലൊക്കേഷൻ

ഒമർ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:


എന്‍റെ പുതിയ ചിത്രമായ 'ധമാക്ക'യുടെ ഷൂട്ട് പട്ടായയ്യിൽ വെച്ച് അവസാനിച്ചു. നവംബർ 15ന് റിലീസ് പ്ളാൻ ചെയ്യുന്നത് ഒരു കളർഫുൾ ബാക്ക് ടൂ ബാക്ക് കോമഡി സിനിമ ഒരുക്കാൻ ആണ് ശ്രമിച്ചിരിക്കുന്നത് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് വേണം .

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്