ആപ്പ്ജില്ല

'ജാനുവിൻ്റെ ഭർത്താവ്' ഷൂട്ടിങ് ആരംഭിച്ചു; ആശംസകളുമായി ആർഎസ് വിമൽ!

അണിയറ പ്രവർത്തകർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് വിമൽ പങ്കുവെച്ച കുറിപ്പിൽ തിരുവനന്തപുരത്ത് വെച്ചാണ് ഷൂട്ടിങ് ആരംഭിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആശംസകളുമായി നിരവധി ആരാധകരും എത്തിക്കഴിഞ്ഞു

Samayam Malayalam 7 Aug 2020, 2:07 pm
കൊവിഡ് കാലത്തിന് ശേഷം മലയാള സിനിമ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പല സിനിമകളുടെയും പകുതി പൂർത്തിയായ അവസ്ഥയിലിരുന്ന ഷൂട്ടിങ്ങുകൾ പുനഃരാരംഭിക്കുകയും ചില സിനിമകളുടെ ഷൂട്ടിങ്ങുകൾ പൂർത്തിയാക്കുകയും അണിയറപ്രവർത്തനങ്ങൾ വളരെ സജീവമാകുകയും ചെയ്തിട്ടുണ്ട്. അതിനിടെ പുതിയ ചില ചിത്രങ്ങളുടെ പ്രഖ്യാപനങ്ങൾ നടക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമൊക്കെ ചെയ്യുകയാണ്. ഇപ്പോഴിതാ മറ്റൊരു സിനിമയ്ക്ക് കൂടി അണിയറയിൽ തുടക്കമായിരിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകനായ ആർഎസ് വിമൽ.
Samayam Malayalam ജാനുവിൻ്റെ ഭർത്താവ് ഷൂട്ടിങ് ആരംഭിച്ചു; ആശംസകളുമായി ആർഎസ് വിമൽ!


Also Read: ആ സ്ത്രീ ഒരു പൊതി ഞങ്ങളുടെ നേർക്കെറിഞ്ഞു; ഒരു കൊച്ചു കുഞ്ഞായിരുന്നു അതിൽ!

കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ രാധാകൃഷ്ണൻ മംഗലത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ജാനുവിന്റെ ഭർത്താവ്' തുടങ്ങിയതായാണ് ആർഎസ് വിമൽ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ പൂജാ വേളയിൽ നിന്ന് പകർത്തിയ ചിത്രം സഹിതമാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് വെച്ചാണെന്നും രവീഷ് ഗോവിന്ദാണ് ചിത്രം നിർമ്മിക്കുന്നതെന്നും അണിയറ പ്രവർത്തകർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് വിമൽ കുറിച്ചിരിക്കുന്നു. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Also Read: 'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം ഭാര്യ കടക്കരുത്, പക്ഷേ വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കും' : ചാക്കോച്ചൻ

പൃഥ്വിരാജിനെ നായകനാക്കി എന്ന് നിൻ്റെ മൊയ്തീൻ എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് ആർഎസ് വിമൽ. പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ധർമ്മ രാജ്യ എന്ന പേരിൽ ഒരു പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വിമൽ ഇപ്പോൾ. വിമലിൻ്റെ അടുത്ത സുഹൃത്താണ് കൃഷ്ണ പൂജപ്പുര. ഉറ്റസുഹൃത്തിൻ്റെ പുതിയ സംരംഭത്തിന് ആശംസകളുമായാണ് സംവിധായകൻ ഇപ്പോൾ രംഗത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്