ആപ്പ്ജില്ല

'19-ാം നൂറ്റാണ്ട്' പാട്ടുകളൊരുങ്ങി തുടങ്ങി; ആറാട്ടുപുഴ വേലായുധ പണിക്കരാകുന്നതാര്?

ഏറെ ചരിത്രപ്രാധാന്യമുള്ള സിനിമയായിരിക്കും പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം

Samayam Malayalam 12 Jun 2020, 7:08 pm
ഈഴവ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന പുതിയ ചിത്രമായ 'പത്തൊമ്പതാം നൂറ്റാണ്ടി'ന്‍റെ പാട്ടൊരുക്കം തുടങ്ങി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖതാരങ്ങളാണ് അണിനിരക്കുന്നത്. സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്. മകൻ വിഷ്ണുവിനും എം ജയചന്ദ്രനും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്കും ഒപ്പമുള്ള ചിത്രവും വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്.
Samayam Malayalam director vinayan starts song composition of his new film pathombatham noottandu
'19-ാം നൂറ്റാണ്ട്' പാട്ടുകളൊരുങ്ങി തുടങ്ങി; ആറാട്ടുപുഴ വേലായുധ പണിക്കരാകുന്നതാര്?



ഷൂട്ടിംഗ് സെപ്തംബർ അവസാനമായിരിക്കും

സിനിമയുടെ ഗാനങ്ങളുടെ കംപോസിങ് ആരംഭിച്ച വിവരം വിനയൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെപ്തംബർ അവസാനമായിരിക്കും ആരംഭിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. അപ്പോഴേക്കും കൊവിഡിൻെറ തീവ്രത കുറയുമെന്നു പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

നമ്മൾ അതിജീവിക്കും

കൊവിഡെന്ന മഹാമാരി ജീവിതമെല്ലാം തകർത്തു ഇനി ഒരു ഉയർത്തെഴുന്നേൽപ്പു സാദ്ധ്യമല്ല. സിനിമയ്ക് പ്രത്യേകിച്ചുമെന്നൊക്കെ നിരാശപ്പെടുന്ന ചില സുഹൃത്തുക്കൾ നമുക്കിടയിലുണ്ട്. ഒന്നോർക്കുക ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണു ലോക ജനത, ഇതും നമ്മൾ അതിജീവിക്കും, വിനയൻ കുറിച്ചിരിക്കുകയാണ്.

Also Read: 'മലയാള സിനിമയുടെ സ്വന്തം ബോഡിഗാര്‍ഡ്' മാറനല്ലൂർ ദാസ് അന്തരിച്ചു

നമ്മൾ തിരിച്ചു പിടിക്കും

ജീവിതവും, കലയും,സംസ്കാരവും എല്ലാം നമ്മൾ തിരിച്ചു പിടിക്കും. നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം. പൊരുതി മുന്നേറാം, വിനയൻ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നതിങ്ങനെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈഴവ നവോത്ഥാന നായകനായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയാണിതെന്ന് മുമ്പ് വിനയൻ വ്യക്തമാക്കിയിട്ടുള്ളതാണ്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയ സമരങ്ങൾ

അക്കാലത്തെ മൂക്കുത്തി സമരം, വഴിനടക്കൽ വിപ്ലവം, കാര്‍ഷിക സമരം, ഏത്താപ്പ് വിപ്ലവം തുടങ്ങിയവയ്ക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണ് വേലായുധ പണിക്കര്‍. എന്നാൽ വേലായുധ പണിക്കരുടെ വേഷത്തിൽ ആരാണ് എത്തുന്നതെന്നതിനെ കുറിച്ച് ഇതുവരെ യാതൊന്നും പുറത്തുവിട്ടിട്ടില്ല. കുറച്ച് നാളായി നീണ്ടുനിന്ന വിലക്ക് മാറിയതിനു പിന്നാലെ വിനയൻ ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രവുമാണ് പത്തൊമ്പതാം നൂറ്റാണ്ട്.

Also Read: 'ഗുലാബോ സിതാബോ' ലീക്കായി; റിലീസായി മണിക്കൂറുകള്‍ക്കകം ചോർത്തി തമിഴ് റോക്കേഴ്സ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്