ആപ്പ്ജില്ല

ട്രിവാന്‍ഡ്രം ലോഡ്ജിൻ്റെ രണ്ടാം ഭാഗം;'മദ്രാസ് ലോഡ്ജ്' ഉടൻ

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണെന്ന് വ്യക്തമാക്കിയത് സംവിധായകൻ വികെ പ്രകാശ് തന്നെയാണ്. ജയസൂര്യയും അനൂപ് മേനോനും ഹണി റോസുമായിരുന്നു ആദ്യഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Samayam Malayalam 15 Jan 2019, 8:12 am
2012ൽ തീയേറ്ററുകൾ പൂരപ്പറമ്പാക്കിയ ജയസൂര്യ-അനൂപ് മേനോൻ- ഹണി റോസ് ചിത്രം ട്രിവാൻഡ്രം ലോഡ്ജിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. അനൂപ് മേനോൻ്റെ തിരക്കഥയില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. ജയസൂര്യയും അനൂപ് മേനോനും ഹണി റോസുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Samayam Malayalam ട്രിവാന്‍ഡ്രം ലോഡ്ജിൻ്റെ രണ്ടാം ഭാഗം;മദ്രാസ് ലോഡ്ജ് ഉടൻ
ട്രിവാന്‍ഡ്രം ലോഡ്ജിൻ്റെ രണ്ടാം ഭാഗം;'മദ്രാസ് ലോഡ്ജ്' ഉടൻ


ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണെന്ന് വ്യക്തമാക്കിയത് സംവിധായകൻ വികെ പ്രകാശ് തന്നെയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വികെപി ഇക്കാര്യം വ്യക്തമാക്കിയത്. മദ്രാസ് ലോഡ്ജ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

അനൂപ് മേനോൻ്റെ തിരക്കഥയില്‍ 'കിങ്ഫിഷ്' എന്ന ചിത്രവും ഒരു ഹിന്ദി വെബ് സീരീസും 2019ൽ തന്നെ ഉണ്ടാകുമെന്നും വികെ പ്രകാശ് വ്യക്തമാക്കി. പ്രാണയാണ് വികെ പ്രകാശിൻ്റെ പുറത്തിറങ്ങാനുള്ള ചിത്രം. നിത്യാ മേനോന്‍ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്