ആപ്പ്ജില്ല

ചാക്കോച്ചൻ ചിത്രം 'ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കോമഡിക്കും സാഹസികതയ്ക്കും പ്രധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

TNN 28 Nov 2017, 10:10 am
കുഞ്ചാക്കോ ബോബനെ നായകനാക്കി അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. കോമഡിക്കും സാഹസികതയ്ക്കും പ്രധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. സാമൂഹ്യ ആക്ഷേപ ഹാസ്യമാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മുൻപ് ചിത്രത്തി​ന്‍റെ ടീസർ പുറത്തിറങ്ങിയപ്പോൾ കാണികളുടെ എണ്ണത്തിലും റെക്കോർഡ് നേടിയിരുന്നു.
Samayam Malayalam diwanji moola grand prix first look poster
ചാക്കോച്ചൻ ചിത്രം 'ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍


നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ഒരുക്കുന്ന ചിത്രമാണിത്. മലയാളികൾ നെഞ്ചേറ്റിയ പ്രിയ കലക്ടര്‍ ബ്രോ ആയ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണ മേനോനും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

ഒരു ഐഎഎസ് ഓഫീസറായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തില്‍ എത്തുന്നത്. 2003 ല്‍ പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം കസ്തൂരിമാനിൽ ചാക്കോച്ചൻ അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായാണ് ചാക്കോച്ചന്‍റെ ഇത്തവണത്തെ വരവ്. നൈല ഉഷ, സിദ്ദിഖ്, വിനായകന്‍, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മാഴ്സ് ഇന്‍റര്‍നാഷണല്‍സിന്‍റെ ബാനറില്‍ മസൂദ് മുഹമ്മദും സഫീര്‍ അഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്