ആപ്പ്ജില്ല

'ആസിഫ്‌ അലിയുടെ മോന്ത പിടിച്ച്‌ നിലത്തിട്ട്‌ ഉരയ്ക്കാൻ തോന്നി': ഡോക്ടറുടെ കുറിപ്പ് വൈറൽ

ഒരു സമയത്ത്‌, ഉള്ളിൽ ഒരു അര ഗോവിന്ദുണ്ടായിരുന്നു എന്നും, തിരുത്തുകയാണെന്നും പറഞ്ഞ ആർജ്ജവത്തിനെ അഭിനന്ദിക്കാതെ തരമില്ലെന്നും നെൽസൺ

Samayam Malayalam 16 Sept 2019, 2:56 pm
തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശിപ്പിച്ച ഉയരെ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിൻ്റെ ഡിവിഡി പുറത്തിറങ്ങിയ ശേഷവും ആസിഫിനെ പ്രേക്ഷകര്‍ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ്. ചിത്രം കണ്ട ഡോക്ടര്‍ നെൽസൺ ജോസഫ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പുകൾ വൈറലാകുകയാണ് ഇപ്പോൾ. ആസിഫ്‌ അലിയുടെ മോന്ത പിടിച്ച്‌ നിലത്തിട്ട്‌ നാല് ഉര ഉരയ്ക്കാൻ തോന്നിയിട്ടുണ്ടെന്ന് നെൽസൺ ജോസഫ് കുറിച്ചിരിക്കുന്നു. ഉയരെ സിനിമയിൽ ആസിഫ്‌ അവതരിപ്പിച്ച ഗോവിന്ദിൻ്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ്‌ മുന്നിൽ വന്നിരുന്നെങ്കിൽ സത്യത്തിൽ ദേഷ്യം തോന്നിയേനെയെന്നും നെൽസൺ.
Samayam Malayalam ആസിഫ്‌ അലിയുടെ മോന്ത പിടിച്ച്‌ നിലത്തിട്ട്‌ ഉരയ്ക്കാൻ തോന്നി: ഡോക്ടറുടെ കുറിപ്പ് വൈറൽ
'ആസിഫ്‌ അലിയുടെ മോന്ത പിടിച്ച്‌ നിലത്തിട്ട്‌ ഉരയ്ക്കാൻ തോന്നി': ഡോക്ടറുടെ കുറിപ്പ് വൈറൽ


ഡോക്ടര്‍ നെൽസൺ ജോസഫിൻ്റെ കുറിപ്പിൻ്റെ പൂര്‍ണ രൂപം വായിക്കാം

ആസിഫ്‌ അലിയുടെ മോന്ത പിടിച്ച്‌ നിലത്തിട്ട്‌ നാല് ഉര ഉരയ്ക്കാൻ തോന്നിയിട്ടുണ്ട്‌.

കാണുന്നത്‌ സിനിമയാണെന്ന് സ്വയം ഓർമ്മിപ്പിച്ചെങ്കിൽക്കൂടി. . . :)

ഉയരെ സിനിമയിൽ ആസിഫ്‌ അവതരിപ്പിച്ച ഗോവിന്ദിൻ്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ്‌ മുന്നിൽ വന്നിരുന്നെങ്കിൽ സത്യത്തിൽ ദേഷ്യം തോന്നിയേനെ.

Also Read: 'ഉയരെ'യുടെ പൂര്‍ണതയില്‍ വല്ലാത്തൊരു ആത്മസംതൃപ്തി നല്‍കിയെന്ന് ടൊവീനോ

അത്രത്തോളം കൺവിൻസിങ്ങായാണ് ഒരാളുടെ സ്വപ്നം തകർത്ത്‌, ജീവിതം തകർക്കാൻ ശ്രമിച്ച്‌ ടോക്സിക്‌ മസ്കുലിനിറ്റിയുടെയും സ്വാർത്ഥതയുടെയും അങ്ങേയറ്റമായ ഗോവിന്ദിനെ ആസിഫ്‌ അവതരിപ്പിച്ചത്‌.

ഒരുതരത്തിലും ഗോവിന്ദിനെ ന്യായീകരിക്കാൻ കഴിയാത്തതുകൊണ്ട്‌ ഉയരെയുടെ പ്രമോഷൻ വർക്കുകളിൽ നിന്ന് ഒഴിഞ്ഞുനിന്നിരുന്നെന്ന്,

അതിലും ഒരു പടികൂടി കടന്ന് ഒരു സമയത്ത്‌ , അത്രത്തോളം വരില്ലെങ്കിലും ഉള്ളിൽ ഒരു അര ഗോവിന്ദുണ്ടായിരുന്നെന്ന്, തിരുത്തുകയാണെന്ന് പറഞ്ഞ ആർജ്ജവത്തിനെ അഭിനന്ദിക്കാതെ തരമില്ല :)

Also Read: പല്ലവിയായി പാ‍ർവതി

താരപരിവേഷം നോക്കാതെ ഗോവിന്ദിനെ അവതരിപ്പിക്കാനെടുത്ത അത്രയും എഫർട്ട്‌ വേണം അങ്ങനെയുള്ള തീരുമാനങ്ങൾക്കും

ബഹുമാനം കൂടുന്നതേയുള്ളൂ :)
Asif Ali

ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറഞ്ഞ ചിത്രത്തിൽ പല്ലവി എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ കാമുകനായ ഗോവിന്ദ് എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്. സ്വാർത്ഥ താത്പര്യങ്ങളിൽ നിന്ന് തൻ്റെ കാമുകി വൈമുഖ്യം കാട്ടുന്നതിനെ തുടർന്ന് ഇഷ്ടത്തിനനുസൃതമായി ജീവിക്കുന്ന കാമുകിയുടെ മേൽ ആസിഡ് ഒഴിക്കുന്ന കഥാപാത്രമാണ് ഗോവിന്ദ്. ടൊവീനോയും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 'ലില്ലി', 'തീവണ്ടി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോൻ, 'ആനന്ദം', 'മന്ദാരം' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

Also Read: പല്ലവിയുടെ മുഖത്ത് ഗോവിന്ദ് ആസിഡ് ഒഴിച്ചതിങ്ങനെ; 'ഉയരെ' മേക്കിംഗ് വീഡിയോ

ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി വി ഗംഗാധരന്‍റെ മക്കളാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. ഗോപിസുന്ദറാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്