ആപ്പ്ജില്ല

മലയാള സിനിമയിൽ വീണ്ടുമൊരു പരീക്ഷണ ചിത്രം; നവാഗത‍ർ ഒരുമിക്കുന്ന '18+'

ഒരു നടൻ മാത്രമാണ് ചിത്രത്തിലുള്ളത്, ഒരു കൂട്ടം നവാഗതരാണ് സിനിമയ്ക്കായ് കൈകോർക്കുന്നത്

Samayam Malayalam 11 Aug 2020, 12:00 pm
നിരവധി പരീക്ഷണ ചിത്രങ്ങള്‍ ഓരോ വര്‍ഷവും മലയാളത്തിൽ ഇറങ്ങാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ചിത്രം കൂടി ആ ഗണത്തിലേക്ക് എത്തുകയാണ്. നവാഗതരായ ഒരു കൂട്ടം സിനിമാ പ്രവർത്തകര്‍ ഒരുമിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഡ്രീം ടീം അമിഗോസിന്‍റെ ബാൻറിൽ എ.കെ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന് '18+' എന്നാണ് പേരിട്ടിരിക്കുന്നത്.
Samayam Malayalam 18


Also Read: അത് ഫഹദ് അല്ല! വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ നസ്രിയ

പൂർണമായും ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന ചിത്രമാണ് എന്നതാണ് "18+"ന്‍റെ പ്രത്യേകത. മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത പുതിയ അവതരണ ശെെലി ഒരുക്കാനുള്ള ശ്രമമാണെന്നാണ് അണിയറപ്രവർത്തകര്‍ അറിയിച്ചിരിക്കുന്നത്. മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ പ്രവർത്തകരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവര്‍ത്തിക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്.

Also Read: തീ അണയ്ക്കാൻ പരിശീലനം ലഭിച്ച ഫയർ ആൻ്റ് സേഫ്റ്റി ഡിപ്ലോമ ബിരുദധാരിയായ ഡ്രാഗണുമായി പിഷാരടി!

ഛായാഗ്രഹണം ഷാനിസ് മുഹമ്മദ്, സംഗീതം സഞ്ജയ് പ്രസന്നന്‍, എഡിറ്റിംങ് അര്‍ജ്ജുന്‍ സുരേഷ്, ഗാനരചന ഭാവന സത്യകുമാര്‍, പ്രൊഡക്ഷന്‍ ഡിസെെന്‍ അരുണ്‍ മോഹന്‍,സ്റ്റില്‍സ് രാഗൂട്ടീസ്, പരസ്യകല നിതിന്‍ സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ കുര്യക്കോസ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍റ് ഹരി വെഞ്ഞാറമൂട്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. സെപ്റ്റംബർ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്