ആപ്പ്ജില്ല

കാഴ്ചക്കാരന്‍റെ ഉള്ളിൽ നോവായി 'ദ്രൗപതി'യുടെ ചിത്രകാവ്യം

കാഴ്ചക്കാരന്റെ ഉള്ളില്‍ ഒരു നോവ് പടര്‍ത്തുന്നുണ്ട് ഈ ഫോട്ടോ സ്‌റ്റോറി

TNN 16 Nov 2017, 8:09 pm
ബാലപീഡനം എന്ന പ്രമേയത്തെ സമീപകാലത്ത് പലരും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ 'ദ്രൗപതി' അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ആവിഷ്‌ക്കാരത്തിന്റെ വ്യത്യസ്തതകൊണ്ടും തീവ്രതകൊണ്ടും കാഴ്ചക്കാരന്റെ ഉള്ളില്‍ ഒരു നോവ് പടര്‍ത്തുന്നുണ്ട് ഈ ഫോട്ടോ സ്‌റ്റോറി. ചിത്രങ്ങളിലൂടെ, കരുത്താര്‍ന്ന വരികളിലൂടെ കാഴ്ചക്കാരന്റെ ഉള്ളില്‍ അഗ്നി പടര്‍ത്തുകയാണ് നിമിഷ നായികയായുള്ള ഈ ദ്രൗപതി.
Samayam Malayalam droupathi 2 photostory goes viral
കാഴ്ചക്കാരന്‍റെ ഉള്ളിൽ നോവായി 'ദ്രൗപതി'യുടെ ചിത്രകാവ്യം

ഒരു പിഞ്ചുകുഞ്ഞിന്റെ ചുണ്ടുകള്‍പോലും ഇറച്ചിക്കഷ്ണമായി കരുതുന്ന കാമവെറിയന്‍മാരുടെ കഥ കേട്ടും അറിഞ്ഞും ഉള്ള് പിടയാത്തവരുണ്ടാകുമോ ? കുട്ടിക്കുറുമ്പുകളുടേയും വാത്സല്യത്തിന്റെയും ഊഷ്മള ബാല്യത്തിന്റേയുമൊക്കെ മറുപുറത്ത് അവരുടെ പൂമ്പാറ്റച്ചിറകുകള്‍ അറുത്തുകളയുവാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഒരുപറ്റം കാമവെറിയന്‍മാര്‍.

അവരുടെ കഴുകന്‍ കണ്ണുകള്‍ സദാ ബാല്യങ്ങള്‍ക്കുചുറ്റും വട്ടമിട്ട് പറക്കുന്നു. അത്തരത്തില്‍ ചിറകറ്റ ഒരു ബാല്യത്തിന്റെ കഥ തീവ്രമായി അവതരിപ്പിക്കുകയാണ് 'ദ്രൗപതി'യിലൂടെ. ദിനംപ്രതി ഓരോ ദ്രൗപതിമാര്‍ ഉദയമെടുക്കാന്‍ സാധ്യതയേറിവരുന്ന കാലഘട്ടത്തിന്റെ ആവിഷ്കാരമാണ് ഈ 33 ചിത്രങ്ങൾ കൊണ്ടുള്ള ചിത്രകാവ്യം. ഐഡിയ റൂട്ട് ക്രിയേറ്റീവ് സൊല്യൂഷൻസിനുവേണ്ടി സിറിൽ സിറിയക്കാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്