രണ്ടായിരത്തോളം മലയാള ചിത്രങ്ങള്‍ക്ക് ശബ്ദം നൽകിയിട്ടുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എപ്പോഴും തന്റെ നിലപാടുകള്‍ എവിടേയും തുറന്നുപറയുന്നയാളാണ്. ഇപ്പോള്‍ സിനിമാരംഗത്ത് നിലനിൽക്കുന്ന ചൂഷണത്തെ കുറിച്ചും തന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളെ പറ്റിയും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീക്കെതിരെ ലൈംഗിക ചൂഷണമുണ്ട്. അത് സിനിമ ഇൻഡസ്ട്രിയിൽ മാത്രമല്ലെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു. സ്ത്രീ എവിടെയുണ്ടോ അവിടെ ലൈംഗിക ചൂഷണമുണ്ടെന്ന സ്ഥിതിയാണെന്ന് അവര്‍ വ്യക്തമാക്കി. പലപ്പോഴും അതിനെ നമ്മള് എങ്ങനെ അതിജീവിക്കുന്നു എന്നതനുസരിച്ചിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം തന്റെ മുടി ക്യാൻസര്‍ രോഗികള്‍ക്കായി ദാനം ചെയ്തും ഏറെ വാര്‍ത്തകളിൽ നിറഞ്ഞുനിന്നിരുന്നയാളാണ് ഭാഗ്യലക്ഷ്മി. മലയാളസിനിമയെ പിടിച്ചുകുലുക്കിയ നടിയ ആക്രമിച്ച കേസിലും ഭാഗ്യലക്ഷ്മിയുടെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്.