ആപ്പ്ജില്ല

അഹാനയും ഷൈൻ ടോം ചാക്കോയും മുഖ്യവേഷത്തിൽ; നിർമ്മാണം ദുൽഖർ സൽമാൻ: 'അടി' ഫസ്റ്റ് ലുക്ക് പോസ്റ്റർ!

ഷൈൻ ടോം ചാക്കോയും അഹാനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ വിവാഹിതരായുള്ള കാരിക്കേച്ചറടങ്ങുന്ന ടൈറ്റിൽ പോസ്റ്ററാണ് ദുൽഖർ പുറത്ത് വിട്ടിരിക്കുന്നത്.

Samayam Malayalam 1 Jan 2021, 5:15 pm
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വേഫെറർ ഫിലിംസിൻ്റെ നാലാമത്തെ ചിത്രമാണിത്. അടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ തന്നെയാണ് പുറത്ത് വിട്ടത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പോസ്റ്റർ നിമിഷങ്ങൾക്കകം സൈബറിടത്തിൽ തരംഗമായി മാറിയിരിക്കുകയാണ്. ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഒരു ഫൺ ഫാമിലി എൻ്റർടെയ്നറാകുമെന്ന് ദുൽഖർ സൽമാൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്.
Samayam Malayalam dulquer salmaan reveals the first look poster of his upcoming production movie titled adi
അഹാനയും ഷൈൻ ടോം ചാക്കോയും മുഖ്യവേഷത്തിൽ; നിർമ്മാണം ദുൽഖർ സൽമാൻ: 'അടി' ഫസ്റ്റ് ലുക്ക് പോസ്റ്റർ!

Also Read: കൺമണിയ്ക്കൊപ്പമുള്ള പുതിയ ചിത്രവുമായി അർജ്ജുനും നിഖിതയും


ധ്രുവനും പ്രധാന കഥാപാത്രമായെത്തുന്നു

ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.

അഹാന നായികയാകുന്ന ചിത്രം

ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സ്റ്റെഫി സേവ്യർ കോസ്റ്റ്യൂമും ആർട്ട് സുഭാഷ് കരുണും നിർവ്വഹിക്കുന്നു.

ദുൽഖറിൻ്റെ കുറിപ്പ്

മേക്കപ്പും നിർവഹിച്ചിരിക്കുന്നത് രഞ്ജിത് ആർ ആണ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഷൂട്ടിങ് പൂർത്തിയാക്കിയ വിശേഷം അഹാന നേരത്തേ ആരാധകരുമായി പങ്കിട്ടിരുന്നു.

അടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

കുറുപ്പ്, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണ് വേഫെററിൻ്റേതായി അണിയറയിൽ പരോഗമിക്കുന്ന മറ്റു ചിത്രങ്ങൾ. വളരെ സങ്കീർണ്ണമായ സമയത്തും തൻ്റെ നാലാമത് പ്രൊഡക്ഷൻ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയെന്നും നല്ല പിന്തുണ തന്നിരുന്ന മികച്ച ഒരു ടീമായിരുന്നുവെന്നും ഞങ്ങളിൽ വിശ്വാസമർപ്പിച്ചതിന് ഒരുപാട് നന്ദിയെന്നും ദുൽഖർ നേരത്തേ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്