ആപ്പ്ജില്ല

'കോമ്രേ‍ഡ് ഇൻ അമേരിക്ക'യിലെ ദുൽഖറിന്‍റെ കിടിലൻ രംഗങ്ങൾ കാണാം

രാഷ്ട്രീയവും പ്രണയവുമൊക്കെ പ്രമേയമായ ചിത്രത്തില്‍ നവാഗതയായ കാര്‍ത്തിക മുരളീധരനാണ് നായിക

TNN 10 May 2017, 12:05 pm
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'സിഐഎ' കോമ്രേഡ് ഇൻ അമേരിക്കയിലെ കിടിലൻ സീനുകൾ പുറത്തു വിട്ടു. ചിത്രത്തിനെ നായകനായ അജിപാന്‍റെ വീട്ടിലെ സാഹചര്യം വ്യക്തമാക്കുന്ന വിധത്തിലുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. അച്ഛനും മകനും അമ്മയുമായുള്ള സംഭാഷണത്തിന്‍റെ വീഡിയോയും അജിക്ക്(ദുൽഖ‍ര്‍) ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ(കാര്‍ത്തിക മുരളീധരൻ) വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരുമ്പോഴുള്ള വീട്ടുകാരുടെ മനോഭാവവും പ്രകടമാക്കുന്ന രണ്ട് വീഡിയോകളാണ് പുറത്തു വിട്ടിരിക്കുന്നത്. സിദ്ദിഖും മാലാ ടി പാര്‍വതിയുമാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ മാതാപിതാക്കളായി അഭിനയിച്ചിരിക്കുന്നത്.
Samayam Malayalam dulquer salmaans cia two scenes are out
'കോമ്രേ‍ഡ് ഇൻ അമേരിക്ക'യിലെ ദുൽഖറിന്‍റെ കിടിലൻ രംഗങ്ങൾ കാണാം





ചിത്രത്തില്‍ അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ചാന്ദ്നി ശ്രീധരനും ചിത്രത്തിലുണ്ട്. അജ്മൽ ഖാലിദാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു രാഷ്ട്രീയ കഥയാണ് ചിത്രം പറയുന്നത്. എറണാകുളം മഹാരാജാസ് കോളേജിലാണ് ചിത്രത്തിന്‍റെ ഒരു ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാവിന്‍റെ മകനായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്.




രാഷ്ട്രീയവും പ്രണയവുമൊക്കെ പ്രമേയമായ ചിത്രത്തില്‍ നവാഗതയായ കാര്‍ത്തിക മുരളീധരനാണ് നായിക. അന്‍വര്‍ റഷീദും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പാട്ടുകൾ ഇതിനോടകം തന്നെ വൻ ഹിറ്റാണ്.

Dulquer Salmaan's CIA: Two Scenes are Out

Two main Scenes are out from the Movie Dulquer Salmaan's CIA, DQ Plays lead role as a Comrade

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്