ആപ്പ്ജില്ല

ദുൽഖറിന്‍റെ 'കലി'യും തെലുങ്കിലേക്ക്

ദുല്‍ഖറിന്‍റെ ആദ്യ തെലുങ്ക് ചിത്രമായ 'മഹാനദി'യുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്

TNN 5 Aug 2017, 1:29 pm
ദുൽഖറിന്‍റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായ 'കലി' തെലുങ്കിലേക്ക് മൊഴി മാറ്റുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളാരംഭിച്ച് കഴിഞ്ഞു. സെപ്റ്റംബര്‍ അവസാനത്തോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കും.
Samayam Malayalam dulquer salmaans kali to get a telugu version
ദുൽഖറിന്‍റെ 'കലി'യും തെലുങ്കിലേക്ക്




കഴിഞ്ഞ വര്‍ഷമാണ് സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി പുറത്തിറങ്ങിയത്. ദുല്‍ഖറും സായ് പല്ലവിയും ദമ്പതികളായി അഭിനയിച്ച ചിത്രം ബോക്സോഫീസിലും ഹിറ്റായിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായ സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തിൽ അവതരിപ്പിച്ചത്. സിദ്ധാര്‍ഥിന്‍റെ ഭാര്യ അഞ്ജലി ആയി എത്തിയത് സായി പല്ലവിയായിരുന്നു.



മുന്‍പ് ദുല്‍ഖറും നിത്യാ മേനോനും മുഖ്യ കഥാപാത്രങ്ങളായ '100 ഡേയ്സ് ഓഫ് ലവ്' തെലുങ്കിലേക്ക് ഡബ്ബ് ചെയ്തിരുന്നു. കൂടാതെ ദുല്‍ഖറിന്‍റെ ആദ്യ തെലുങ്ക് ചിത്രമായ 'മഹാനദി'യുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. നടി സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടാണ് കുഞ്ഞിക്ക എത്തുന്നത്. സായി പല്ലവി നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രമായ 'ഫിദ' അടുത്ത മാസം തിയറ്ററുകളിലെത്താനിരിക്കുകയാണ് ചിത്രത്തിന്‍റെ ട്രയിലറും പാട്ടുകളും ഇതിനോടകം വൻ ഹിറ്റാണ്. ഇതോടനുബന്ധിച്ചാണ് കലിയും മൊഴിമാറ്റം ചെയ്യാനൊരുങ്ങുന്നത്.




Dulquer Salmaan's Kali To Get A Telugu Version

Dulquer Salmaan's Kali, which hit the theatres in March 2016, was a thriller that followed a path, not much taken in Malayalam cinema. The film did win praises from critics and also emerged as a box office success.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്