ആപ്പ്ജില്ല

ഗൗതം മേനോൻ-ധനുഷ് കൂട്ടുകെട്ടിന്‍റെ 'എന്നൈ നോക്കി പായും തോട്ട': ഫസ്റ്റ്‍‍ലുക്ക്

ഗൗതം മേനോന്‍ നടൻ സൂര്യയ്ക്ക് വേണ്ടി എഴുതിയ തിരക്കഥയാണിത്.

TNN 29 Nov 2016, 11:33 am
ധനുഷും ഗൗതം മേനോനും ഒന്നിക്കുന്ന 'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍‍ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. ധനുഷാണ് ചിത്രത്തിന്‍റെ ഫസ്റ്റ്‍‍ലുക്ക് പോസ്റ്ററുകൾ ഫേസ്‍‍ബുക്കിലൂടെ പുറത്തുവിട്ടത്. ഗൗതം മേനോന്‍ നടൻ സൂര്യയ്ക്ക് വേണ്ടി എഴുതിയ തിരക്കഥയാണിത്. കഥ കേട്ട സൂര്യ ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷമാണ് ധനുഷ് ചിത്രത്തിന്‍റെ ഭാഗമായി കരാര്‍ ഒപ്പിട്ടത്.
Samayam Malayalam ennai nokki paayum thotta dhanush shares the intriguing first look
ഗൗതം മേനോൻ-ധനുഷ് കൂട്ടുകെട്ടിന്‍റെ 'എന്നൈ നോക്കി പായും തോട്ട': ഫസ്റ്റ്‍‍ലുക്ക്




ആക്ഷനും പ്രണയവും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പുതുമുഖതാരം മേഘാ ആകാശാണ് നായിക. തെലുങ്ക് സൂപ്പര്‍താരം റാണാ ദഗ്ഗുബാട്ടി ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.



മലയാളിയായ ജോമോന്‍ ടി ജോണാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.



Ennai Nokki Paayum Thotta: Dhanush shares the intriguing first look

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്