ആപ്പ്ജില്ല

'യന്തിരൻ 2.0' വിലെ ആമി ജാക്‌സന്‍റെ ഫസ്റ്റ് ലുക്ക്

കോളിവുഡ് സിനിമയിൽ ഒരു ബോളിവുഡ് താരം വില്ലനായി എത്തുന്ന കൗതുകക്കാഴ്ചയ്ക്കാണ് ഇന്ത്യൻ സിനിമാ ലോകം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്

TNN 15 Oct 2017, 12:10 pm
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാവുന്ന ’യന്തിരൻ 2.0’ വിലെ നായികയായ ആമി ജാക്‌സന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോബോ ഗേളിന്‍റെ ഗെറ്റപ്പിലാണ് ചിത്രത്തിൽ ആമിയെത്തുക. താരം തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. രജനി, ആമി ജാക്സൺ, അക്ഷയ് കുമാർ എന്നിവരും കിടിലൻ മേക്കോവറുകളിലാണ് പ്രത്യക്ഷപ്പെടുക.
Samayam Malayalam enthiran 2 aami jaksons first look poster is out
'യന്തിരൻ 2.0' വിലെ ആമി ജാക്‌സന്‍റെ ഫസ്റ്റ് ലുക്ക്



I've been dying to share this with you from the moment we started shooting! My look in @shankarshanmugh #2point0 pic.twitter.com/3BmeIlxViD — Amy Jackson (@iamAmyJackson) October 11, 2017
കോളിവുഡ് സിനിമയിൽ ഒരു ബോളിവുഡ് താരം വില്ലനായി എത്തുന്ന കൗതുകക്കാഴ്ചയ്ക്കാണ് ഇന്ത്യൻ സിനിമാ ലോകം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. 450 കോടി രൂപയുടെ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. മുത്തുരാജ് കലാസംവിധാനവും ആന്‍റണി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്ങ് നിര്‍വ്വഹിക്കുന്നത്.

ഹോളിവുഡ് സാങ്കേതിക മികവോടെ നിര്‍മ്മിക്കുന്ന ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ത്രീഡി എഫക്ടിനായി ഒന്നിക്കുന്നത്. വിഷ്വൽ ഇഫക്ട്സ് ശ്രീനിവാസ് മോഹനാണ് കൈകാര്യം ചെയ്യുന്നത്. ജുറാസിക് പാര്‍ക്ക്, അയണ്‍മാൻ, അവഞ്ചേഴ്സ് എന്നീ സിനിമകൾക്കായി പ്രവര്‍ത്തിച്ച യുഎസിലെ ഏറ്റവും മികച്ച ആനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്ട്സ് ആണ് സിനിമയ്ക്കായി പ്രവര്‍ത്തിക്കുന്നത്.

Enthiran 2: Aami Jakson's first look poster is out

Aami Jakson's first look poster is out from the Movie Enthiran 2

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്