ആപ്പ്ജില്ല

'ഒരു അഡാർ ലവി'ലെ പ്രിയയുടെ കണ്ണിറുക്കൽ കോപ്പിയടിയോ?

'മാണിക്യ മലരായ പൂവി....'എന്ന 'ഒരു അഡാർ ലവി'ലെ ഗാനത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയവാര്യർ.

TNN 20 Feb 2018, 3:19 pm
'മാണിക്യ മലരായ പൂവി....'എന്ന 'ഒരു അഡാർ ലവി'ലെ ഗാനത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയവാര്യർ. കണ്ണിറുക്കിയും പുരികമുയർത്തിയും പ്രിയ ഒറ്റ ദിവസം കൊണ്ടാണ് യുവതലമുറകളുടെ മനംകവർന്നത്. അതുപോലെ കണ്ണുച്ചിമ്മി തുറക്കുന്ന വേഗത്തിലായിരുന്നു ഈ പാട്ടും ഹിറ്റായത്. ഇപ്പോഴിതാ ഏറെ തരംഗം സൃഷ്ടിച്ച ചിത്രത്തിലെ ഈ രംഗം കോപ്പിയടിയാണെന്ന ആരോപണമുയർന്നിരിക്കുകയാണ്.
Samayam Malayalam eye wink from oru adaar love is copied
'ഒരു അഡാർ ലവി'ലെ പ്രിയയുടെ കണ്ണിറുക്കൽ കോപ്പിയടിയോ?


മജീദ് അബു സംവിധാനം ചെയ്ത കിടു എന്ന ചിത്രത്തിൽ നിന്നാണ് ഒരു അഡാര്‍ ലവിലെ കണ്ണിറുക്കൽ രംഗം കോപ്പിയടിച്ചിരിക്കുന്നത് എന്ന ആരോപണമാണ് ഉണ്ടായിരിക്കുന്നത്. കിടുവിലെ സമാന രംഗം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്. പുതുമുഖങ്ങളായ റംസാനും അനഘയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിനീത് ശ്രിനിവാസന്‍ തന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. രണ്ട് പടത്തിന്‍റെയും എഡിറ്റർ ഒരാളാണ്. അതുകൊണ്ടാണ് ഒരു അഡാര്‍ ലവിലെ രംഗം മജീദ് കോപ്പി അടിച്ചതാണെന്ന വാദങ്ങൾ ഉയർന്നിരിക്കുന്നത്.

സംവഭം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വാസ്തവം എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കിടുവിന്‍റെ നിർമ്മാതാവ് സാബു പി.കെ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സാബു പ്രതികരിച്ചത്.




‘എന്‍റെ സിനിമയിലെ രംഗം കണ്ടിട്ട് പലരും പറയുന്നുണ്ട് ഞാന്‍ ഇത് അഡാര്‍ ലവില്‍ നിന്നും കോപ്പി അടിച്ചതാണെന്ന്. ഒരിക്കലുമല്ല. അത് മനസ്സിലാക്കാന്‍ ഈസി ആയ ഒരു കാര്യമുണ്ട്. രണ്ടു പടത്തിന്‍റെയും എഡിറ്റർ അച്ചു വിജയന്‍ ആണ്. നവംബര്‍ 25ന് പാക് അപ് ചെയ്ത സിനിമയാണ് കിടു. ജനുവരിയില്‍ അതിന്‍റെ എഡിറ്റിങും കഴിഞ്ഞു. അതിന് ശേഷമാണ് അഡാര്‍ ലവില്‍ അച്ചു വിജയന്‍ എഡിറ്റിങ് ജോലികൾ ആരംഭിച്ചത്. ശരിക്കും ഞങ്ങളാണ് പറയേണ്ടത് അവര്‍ കോപ്പിയടിച്ചതാണെന്ന് . ഞങ്ങളങ്ങനെ പറയില്ല. പരാതിപ്പെടാനോ വിവാദമുണ്ടാക്കാനോ പോകുന്നില്ല. സിനിമയിലെ ഒരു ചെറിയ ഭാഗത്തെ ചൊല്ലി വഴക്കുണ്ടാക്കുന്നത് എന്തിനാണ്. സിനിമയുടെ ചില ഭാഗങ്ങള്‍ സാദൃശ്യം ഉണ്ടായേക്കാം. കാരണം ജീവിതം അങ്ങനെയല്ലേ' എന്നാണ് സാബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്