ആപ്പ്ജില്ല

ഫഹദും വിജയ് സേതുപതിയും ഒന്നിക്കുന്നു; നായിക സാമന്ത

മലയാളത്തിന്‍റെ യുവ സൂപ്പർ സ്റ്റാർ ഫഹദ് ഫാസിലും തമിഴിലെ യുവതാരം വിജയ് സേതുപതിയും ഒന്നിക്കുന്നു.

TNN 4 Nov 2016, 11:46 am
കൊച്ചി: മലയാളത്തിന്‍റെ യുവ സൂപ്പർ സ്റ്റാർ ഫഹദ് ഫാസിലും തമിഴിലെ യുവതാരം വിജയ് സേതുപതിയും ഒന്നിക്കുന്നു. ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം.ഇതിന് ശേഷമായിരിക്കും ഫഹദ് ഈ ചിത്രത്തിൽ അഭിനയിക്കുക.
Samayam Malayalam fahadh faasil picks another multi starrer in kollywood
ഫഹദും വിജയ് സേതുപതിയും ഒന്നിക്കുന്നു; നായിക സാമന്ത


ആരണ്യകാണ്ഡത്തിലൂടെ ശ്രദ്ധേയനായ ത്യാഗരാജൻ കുമാര രാജയുടെ ചിത്രത്തിലാണ് ഫഹദും വിജയ് സേതുപതിയും ഒന്നിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ത്യാഗരാജയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.

നിവിൻ പോളിയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ നായകന്മാരാകുക എന്ന് നേരത്തെ അഭ്യുഹങ്ങളുണ്ടായിരുന്നു. സാമന്തയാണ് ചിത്രത്തിലെ നായിക. പി സി ശ്രീറാം ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യും. തന്റെ ആദ്യ ചിത്രത്തിൽ നിന്നും ചുവടുമാറി ഒരു മസാല ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ പറഞ്ഞു. ത്യാഗരാജയുടെ ആദ്യ ചിത്രമായ ആരണ്യകാണ്ഡം ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമായിരുന്നു.

Fahadh Faasil picks another multi-starrer in Kollywood

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്