ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദർശന രാജേന്ദ്രനും ഒരുമിച്ച 'ഇരുൾ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘സീ യു സൂൺ’ എന്ന സിനിമയ്ക്കു ശേഷം ഫഹദിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ‘ഇരുൾ’. നെറ്റ്ഫ്ലിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. Also Read: ഞെട്ടിക്കുന്ന പ്രകടന മികവുമായി രാഹുൽ മാധവ്; ശ്രദ്ധ നേടി 'സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍' ട്രെയിലർ
ഏറെ നിഗൂഢതകൾ അടങ്ങിയിരിക്കുന്നതാണ് സിനിമയുടെ ട്രെയിലർ. വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകങ്ങൾ ആസ്പദമാക്കി എഴുതിയ ഒരു നോവലുമായി ബന്ധപ്പെട്ട് ഫഹദ്, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുന്നതോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഇവര്‍ക്കിടയിലേക്ക് ദര്‍ശനയുടെ കഥാപാത്രം കടന്നുവരുന്നതും മറ്റുമൊക്കെയാണ് ട്രെയിലറിലുള്ളത്. സ്ത്രീകളോടുള്ള അടങ്ങാത്ത പകയാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലുള്ളതെന്നും ട്രെയിലറിൽ പറയുന്നുമുണ്ട്.
Also Read: കണ്ണിന് കുളിർമ്മയേകും ദൃശ്യങ്ങളുമായി കാളിദാസ് ചിത്രം ബാക്ക്പാക്കേഴ്സ്
നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് സിനിമയുടെ സംവിധായകൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്നതാണ് സിനിമ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ജോമോന് ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.
Also Watch :