ആപ്പ്ജില്ല

'കുമ്പളങ്ങി നൈറ്റ്സ്' തിയേറ്ററുകളിലേക്ക്

ഐഎഫ്‌എഫ്‌കെ വേദിയിലെത്തിയ ദിലീഷ് പോത്തനാണ് റിലീസിനെക്കുറിച്ച് സംസാരിച്ചത്

Samayam Malayalam 11 Dec 2018, 10:08 pm
നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് തീയേറ്ററുകളിലേക്ക്. ഫെബ്രുവരി ഏഴിന് ചിത്രം തീയേറ്ററുകളിലേക്ക് എത്തുമെന്ന് നിര്‍മ്മാതാക്കളിലൊരാളായ ദിലീഷ് പോത്തനാണ് അറിയിച്ചത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം പുഷ്കരനാണ്.
Samayam Malayalam kum


ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറിൽ നസ്രിയ , ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് ചിത്രം നി‍‍ർമ്മിക്കുന്നത്. ശ്യാം പുഷ്കരൻ്റെ രചനയിൽ പിറന്ന മഹേഷിൻ്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾ സൂപ്പ‍ർ ഹിറ്റുകളായിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്