ആപ്പ്ജില്ല

അവസരം തേടി അന്ന ബെന്‍, ശബ്ദമായി മോഹന്‍ലാല്‍; വ്യാജ കാസ്റ്റിങ്ങിനെതിരെ ഫെഫ്കയുടെ ഹ്രസ്വ ചിത്രം

അന്ന ബെന്‍ ആണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് വീഡീയോയില്‍ വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത്.പരാതികള്‍ പറയാനുള്ള നമ്പറും വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുണ്ട്.

Samayam Malayalam 5 Jul 2020, 8:42 am
സിനിമാ കാസ്റ്റിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ധാരാളമാണ്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള വ്യാജ കാസ്റ്റിങ്ങിനെതിരെ നിലപാട് ശക്തമാക്കി ഫെഫ്ക കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇത്തരം സംഭവങ്ങളെ നേരിടാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബോധവത്കരണ വീഡിയോ ഒരുക്കിയിരിക്കുകയാണ് ഫെഫ്ക.
Samayam Malayalam അവസരം തേടി അന്ന ബെന്‍, ശബ്ദമായി മോഹന്‍ലാല്‍; വ്യാജ കാസ്റ്റിങ്ങിനെതിരെ ഫെഫ്കയുടെ ഹ്രസ്വ ചിത്രം
അവസരം തേടി അന്ന ബെന്‍, ശബ്ദമായി മോഹന്‍ലാല്‍; വ്യാജ കാസ്റ്റിങ്ങിനെതിരെ ഫെഫ്കയുടെ ഹ്രസ്വ ചിത്രം


Also Read: 'സൂഫിയും സുജാതയും' കണ്ട പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ; പങ്കുവെച്ച് വിജയ് ബാബു!

വ്യാജ കാസ്റ്റിങ്ങിനെതിരെ ബോധവത്കരണം നല്‍കുന്ന വീഡിയോയാണ് ഫെഫ്ക ഒരുക്കിയിരിക്കുന്നത്. അന്ന ബെന്‍ ആണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് വീഡീയോയില്‍ വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത്.

Also Read: ഒരുപാട് നാളത്തെ അലച്ചിലും കഷ്ടപ്പാടുകളും, ഒടുവില്‍ അവസരം തന്നത് ദിലീപ് ജോണി ആന്റണി!
ആക്ട് സ്മാര്‍ട്ട് എന്ന ഹാഷ് ടാഗോടെ പങ്കുവച്ചിരിക്കുന്ന വീഡിയോ കാസ്റ്റിങ്ങിനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഫെഫ്കയുമായി ബന്ധപ്പെടാന്‍ പറയുന്നു. പരാതികള്‍ പറയാനുള്ള നമ്പറും വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്