ആപ്പ്ജില്ല

17 ഭാഷകളിലെ സിനിമകൾ എഡിറ്റ് ചെയ്തു; ശ്രീകർ പ്രസാദിന് ലിംക റെക്കോര്‍ഡ്

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി 17 ഭാഷകളിൽ ഇതുവരെ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്

Samayam Malayalam 28 Feb 2020, 5:26 pm
ഫിലിം എഡിറ്റര്‍മാരിൽ മലയാളിക്ക് ഏറെ സുപരിചിതമായ ഒരു പേരാണ് ശ്രീകാർ പ്രസാദ് എന്നത്. യോദ്ധ, നിർണയം, വാനപ്രസ്ഥം, അലൈപായുതേ, ദിൽ ചാഹ്താ ഹേയ്, കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത്, നവരസ, ഒക്കഡു, അനന്തഭദ്രം, ഗുരു, ബില്ല, ഫിറാഖ്, പഴശിരാജ, തൽവാർ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, തുപ്പാക്കി, കത്തി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ചിത്രസംയോജനം നിര്‍വ്വഹിച്ചത് അദ്ദേഹമാണ്.
Samayam Malayalam sp.


Also Read: താൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

7 നാഷണൽ അവാർഡുകളും ഒരു സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും കേരള സർക്കാരിന്‍റെ 5 സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിട്ടുള്ള ശ്രീകർ പ്രസാദ് ഇപ്പോഴിതാ ഒരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡിന് തൊട്ടു താഴെയുള്ളതായി കണക്കാക്കുന്ന ലിംകാ ബുക്ക് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണദ്ദേഹം.

ഏറ്റവുമധികം ഭാഷകളിലെ സിനിമകളിൽഎഡിറ്റിംഗ് നടത്തിയതിനാണ് അദ്ദേഹത്തിന് ഈ റെക്കോര്‍ഡ്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ആസ്സാമീസ്, ബംഗാളി, പഞ്ചാബി, ബോഡോ, പാങ്‌ചെമ്പ, നേപ്പാളി, മറാത്തി, സിംഹളീസ്, കാർബി, മിഷിങ് എന്നിങ്ങനെ 17 ഭാഷകളിലാണ് ശ്രീകർ പ്രസാദ് ഇതിനകം എഡിറ്റിംഗ് നിര്‍വ്വഹിച്ചിട്ടുള്ളത്.

Also Read: 'ആശുപത്രിയിൽ പോകാതെയാണ് എന്റെ ഭാര്യ പ്രസവിച്ചത്; തികച്ചും പരമ്പരാഗത പ്രസവരീതി പോലെ'

അടുത്തിടെ ദർബാർ, പ്രതി പൂവൻകോഴി, സാഹോ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം എഡിറ്റ് ചെയ്തിരുന്നു. രാജമൗലിയുടെ പുതിയ ചിത്രം ആര്‍.ആര്‍.ആര്‍, ഇന്ത്യൻ 2, പൊന്നിയിൻ സെൽവം, ആടുജീവിതം എന്നിവയാണ് ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്ത് ഇനി പുറത്തിറങ്ങാനായി ഇരിക്കുന്ന ചിത്രങ്ങള്‍.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്