ആപ്പ്ജില്ല

വിനീത് ശ്രീനിവാസൻ നായകാനാകുന്ന “ഒരു സിനിമാക്കാരൻ”

വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രം “ഒരു സിനിമാക്കാരൻ” ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ

TNN 16 May 2017, 5:55 pm
വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രം “ഒരു സിനിമാക്കാരൻ” ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ പുറത്തിറങ്ങി. എബിയ്ക്ക് ശേഷം വിനീത് നായകനാകുന്ന ചിത്രമാണിത്. രജിഷ വിജയനാണ് ചിത്രത്തിൽ വിനീതിന്റെ നായിക. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തിനു ലഭിച്ച നായികയാണ് രജിഷ.
Samayam Malayalam first look of myvineeth sreenivasans new film oru cinemakkaran
വിനീത് ശ്രീനിവാസൻ നായകാനാകുന്ന “ഒരു സിനിമാക്കാരൻ”


നവാഗതനായ ലിജോ തദ്ദേവൂസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. റഫീക്ക് അഹമ്മദ്, സന്തോഷ വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് ബിജിബാൽ ഈണമിട്ട ഗാനങ്ങളാണ് ചിത്രത്തിലേത്. ലാൽ, രൺജി പണിക്കർ, വിജയ് ബാബു, ഹരീഷ് കണാരൻ, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ.



vineeth sreenivasan's new film.
new film Oru Cinemakkaran first look.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്