ആപ്പ്ജില്ല

പഞ്ചവർണതത്തയിലെ ആദ്യ ഗാനം പുറത്തിറങ്ങി

രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം പഞ്ചവർണതത്തയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

Samayam Malayalam 1 Apr 2018, 2:10 pm
രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 'പഞ്ചവർണതത്ത'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ''പഞ്ചവർണതത്ത പറന്നേ...''എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജ്യോത്സനയും ഹരിചരണും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് എം.ജയചന്ദ്രനാണ് ഈണം പകർന്നിരിക്കുന്നത്.'
Samayam Malayalam first song from the movie panchavarnatatha
പഞ്ചവർണതത്തയിലെ ആദ്യ ഗാനം പുറത്തിറങ്ങി




മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. അവതാരകനും ഗാനരചയിതാവുമായ ഹരി.പി നായരും പിഷാരടിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബൻ, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ. ചിത്രത്തിൽ ധർമ്മജനും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്