ആപ്പ്ജില്ല

'കല്യാണ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി: വീഡിയോ കാണാം

നവാഗതനായ പ്രകാശ് അലക്‌സാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്

TNN 6 Jan 2018, 4:45 pm
നടന്‍ മുകേഷിന്‍റെ മകൻ ശ്രാവൺ നായകനാകുന്ന 'കല്യാണം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പണ്ടേ നീ എന്നിലുണ്ടേ..പെണ്ണേ നീ ഉള്ളിലുണ്ടേ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് രാജേഷ് നായരാണ്. നവാഗതനായ പ്രകാശ് അലക്‌സാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Samayam Malayalam first song of kalyanam movie released
'കല്യാണ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി: വീഡിയോ കാണാം




12 വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമ രംഗത്ത് നിരവധി സംഗീത സംവിധായകർക്കൊപ്പം കീ ബോർഡ് പ്രോഗ്രാമറായി പ്രവർത്തിച്ചിട്ടുള്ള പ്രകാശ് അലക്‌സ് അഞ്ച് ഗാനങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. തൈക്കൂടം ബ്രിഡ്‌ജ്‌ ഫെയിം സിദ്ധാർഥ് മേനോനാണ് ഗാനമാലപിച്ചിരിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന 'കല്യാണം' ഈ മാസം 26ന് തീയറ്ററുകളിലെത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്