ആപ്പ്ജില്ല

ഗിറ്റാര്‍ മീട്ടി പ്രണവ്, ആദി ചിത്രീകരണം തുടങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ആമത്തെ ചിത്രം, പ്രണവ് മോഹൻലാൽ നായകനാവുന്ന 'ആദി'യുടെ ചിത്രീകരണം ഇന്ന് എറണാകുളത്ത് ആരംഭിച്ചു

TNN 2 Aug 2017, 11:55 am
ജോസഫ് സംവിധാനം ചെയ്യുന്ന 9ആമത്തെ ചിത്രം, പ്രണവ് മോഹൻലാൽ നായകനാവുന്ന 'ആദി'യുടെ ചിത്രീകരണം ഇന്ന് എറണാകുളത്ത് ആരംഭിച്ചു. ചിത്രീകരണം ആരംഭിച്ച വിവരം ജീത്തു ജോസഫ് തന്നെ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗിറ്റാറുമായി പ്രണവ് ഇരിക്കുന്ന ചിത്രം ആൻ്റണി പെരുമ്പാവൂർ ഷെയ‍ർ ചെയ്തിട്ടുണ്ട്.
Samayam Malayalam first still from pranavs aadhi movie
ഗിറ്റാര്‍ മീട്ടി പ്രണവ്, ആദി ചിത്രീകരണം തുടങ്ങി


നെടുമ്പാശ്ശേരി, അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സാജ് എര്‍ത്ത് റിസോര്‍ട്ടിലെ ബാങ്ക്വറ്റ്‌ ഹാളിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

മകന്റെ ആദ്യ ഷോട്ട് ചിത്രീകരിക്കുന്നത് കാണാന്‍ മോഹന്‍ലാല്‍ മാതാവ് സുചിത്ര എന്നിവരും എത്തിയിരുന്നു. ഒപ്പം ആന്റണി പെരുമ്പാവൂറിന്റെ ഭാര്യ ശാന്തിആന്റണി ഛായാഗ്രാഹകന്‍ ഷാജി, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

some lies can be deadly' എന്ന് ടാഗ്ലൈന്‍ നല്‍കിയിരിക്കുന്ന സിനിമ ഇമോഷണല്‍ ത്രില്ലറാണ്. ജീത്തു ജോസഫ് തന്നെയാണ് രചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെയും പ്രണവിന്റെ സിനിമയുടെയും പൂജ ഒരു ദിവസമായിരുന്നു.






Pranav Mohanlal's debut film Aadhi begin today


Pranav Mohanlal's debut film Aadhi's shooting begin today at Ernakulam.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്