നയന്‍താര നായികയായി എത്തിയ ഹൊറര്‍ ചിത്രം മായയ്ക്കു ശേഷം ഭീതിയുളവാക്കുന്ന മറ്റൊരു ചിത്രവുമായി അശ്വിന് ശരവണന് വീണ്ടുമെത്തുന്നു. ''ഗെയിം ഓവര്‍'' എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ തപ്സി പന്നുവിനെ നായികയാക്കിയാണ് ഇക്കുറി ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ടീസര്‍ മുമ്പ് തരംഗമായിരുന്നു. സ്വപ്ന എന്ന ഗെയിം ഡിസൈനറായാണ് തപ്സി ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു അപകടത്തിൽ പെട്ട് വീട്ടിൽ കഴിയുന്നതോടെ സ്വപ്നയ്ക്കുണ്ടാകുന്ന ഭയവും നാട്ടിൽ നടക്കുന്ന തുടര്കുറ്റകൃത്യങ്ങളിൽ ഉടലെടുക്കുന്ന ആശങ്കകളും മറ്റുമൊക്കെ ചേര്‍ത്തുള്ള ത്രില്ലര്‍ ചിത്രമാണിത്.
അനുരാഗ് കശ്യപിന്റെ വൈ നോട്ട് സ്റ്റുഡിയോസ്, റിലയന്‍സ് എന്റര്‍ടെയ്ൻമെന്റ്സ് എന്നിവുടെ ബാനറില്‍ എസ് ശശികാന്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തമിഴിലും ചിത്രം റിലീസിനെത്തും. നടി മാലാ പാര്‍വതി ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
തപ്സി പന്നു ഇതിന് മുമ്പ് നായികയായി അഭിനയിച്ചിരുന്ന പിങ്ക്, നാം ഷബാന, ബഡ്ല, മുള്‍ക്ക് എന്നീ ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനൊപ്പമായിരുന്നു താരം രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. ജൂൺ 14നാണ് ചിത്രത്തിന്റെ റിലീസ്.