ആപ്പ്ജില്ല

'ഗീതാഗോവിന്ദം' 100 കോടി ക്ലബ്ബിൽ; നന്ദിയറിയിച്ച് വിജയ് ദേവരകൊണ്ട

ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങൾ കോര്‍ത്തിണക്കിയ ഈ റൊമാൻ്റിക് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് രശ്മിക മന്ദാനയാണ്.

Samayam Malayalam 1 Sept 2018, 4:10 pm
വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം 'ഗീതാഗോവിന്ദം' നൂറുകോടി ക്ലബ്ബിൽ കടന്നു. ആദ്യമായാണ് വിജയ് ദേവരകൊണ്ട ചിത്രം നൂറുകോടി ക്ലബ്ബിൽ എത്തുന്നത്. ട്വിറ്ററിലൂടെ താരം വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. ചിത്രം വന്‍ വിജയമാക്കിയ സഹതാരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയാനും വിജയ് മറന്നില്ല. ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങൾ കോര്‍ത്തിണക്കിയ ഈ റൊമാൻ്റിക് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് രശ്മിക മന്ദാനയാണ്.
Samayam Malayalam ഗീതാഗോവിന്ദം 100 കോടി ക്ലബ്ബിൽ; നന്ദിയറിയിച്ച് വിജയ് ദേവരകൊണ്ട
'ഗീതാഗോവിന്ദം' 100 കോടി ക്ലബ്ബിൽ; നന്ദിയറിയിച്ച് വിജയ് ദേവരകൊണ്ട




ആദ്യമായി നൂറു കോടി ക്ലബ്ബിലെത്തിയ എൻ്റെ ചിത്രത്തിൻ്റെ ഈ വിജയം ഗീതഗോവിന്ദത്തിൻ്റെ അണിയറപ്രവര്‍ത്തകര്‍ക്കും സഹതാരങ്ങള്‍ക്കും തെലുങ്ക്-തമിഴ്- മലയാളം-കന്നട പ്രേക്ഷകര്‍ക്കുമായി സമര്‍പ്പിക്കാൻ ആഗ്രഹിക്കുന്നു. വിജയ് ട്വിറ്ററില്‍ കുറിച്ചു


പീലി ചൂപ്പുലു, അര്‍ജ്ജുന്‍ റെഡ്ഡി, മഹാനടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന വിജയ്‍‍യുടെ തമിഴ് അരങ്ങേറ്റ ചിത്രമായ നോട്ടയും, തെലുങ്കു ചിത്രം ടാകസി വാലയുമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്